Wednesday, August 14, 2019 Last Updated 19 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.25 AM

കുഞ്ഞോത്ത്‌ റേഷന്‍കടയും വ്യാപാര സ്‌ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി; ലക്ഷങ്ങളുടെ നാശനഷ്‌ടം

uploads/news/2019/08/329292/w1.jpg

വെള്ളമുണ്ട: വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ കുഞ്ഞോത്ത്‌ വ്യപാര മേഖലയില്‍ വന്‍ നഷ്‌ടം. കെ.സി. സെറീനയുടെ ഉടമസ്‌ഥതയിലുള്ള കുഞ്ഞാം എ.ആര്‍.ഡി. ഒന്‍പതാം നമ്പര്‍ റേഷന്‍ കടയും പൂര്‍ണ്ണമായും വെള്ളത്തില്‍ മുടിയതിനാല്‍ റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന 180 ചാക്ക്‌ അരി, 20 ചാക്ക്‌ ഗോതമ്പ്‌, നാലു ചാക്ക്‌ പഞ്ചസാര, ഏഴു ചാക്ക്‌ ആട്ടപൊടി, അറുപത്‌ ലിറ്ററോളം മണ്ണെണ്ണ എന്നിവ നശിച്ചു. മുന്ന്‌ ലക്ഷം രൂപയുടെ റേഷന്‍ സാധനങ്ങളാണ്‌ നശിച്ചത്‌.വെള്ളപ്പൊക്കത്തില്‍ നശിച്ച റേഷന്‍ കടസ്‌ഥലം ഒ.ആര്‍. കേളു എം.എല്‍.എ, മാനന്തവാടി താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കേടുവന്ന ഉപയോഗിക്കാന്‍ കഴിയാതെ റേഷന്‍ സാധനങ്ങള്‍ കുഴികുത്തി നശിപ്പിക്കാന്‍ ടി.എസ്‌.ഒ. നിര്‍ദ്ദേശം നല്‍കി.
കുഞ്ഞോം ടൗണ്‍ പുര്‍ണ്ണമായും വെള്ളത്തില്‍ മൂടിയതിനാല്‍ ടൗണിലെ ഏഴ്‌ കടകള്‍ വെള്ളത്തില്‍ മുടി. കടകളിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിച്ചു.മൊട്ട അമ്മതിന്റെ ഉടമസ്‌ഥതയിലുള്ള എംഎ. സ്‌റ്റോര്‍ പലചരക്ക്‌ കടയിലെ മുഴുവന്‍ സാധനങ്ങളും വെള്ളം കയറി നശിച്ചു.വെട്ടാര്‍കണ്ടി അമ്മതിന്റെ വി.കെ. സ്‌റ്റോര്‍ അനാധികട ബേക്കറി, പി.കെ. ബഷീറിന്റെ ബേക്കറി, കൂള്‍ബാര്‍, വെജിറ്റബിള്‍ ഷാപ്പ്‌, നരിക്കണ്ടി കുഞ്ഞുട്ടിയുടെ ഹോട്ടല്‍, പലചരക്ക്‌ കട, പുത്തുലാന്‍ ഷെരീഫിന്റെ ബേക്കറി സ്‌റ്റേഷനറി കടകള്‍, എന്നിവരുടെ കടകളാണ്‌ വെള്ളത്തില്‍ മുങ്ങിയത്‌. ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായിരിക്കുന്നത്‌. അമ്പിലേരി മോയിയുടെ കോഴിക്കടയില്‍ വെള്ളം കയറിയതിനാല്‍ മുഴുവന്‍ കോഴികളും ചത്തുപോയി. കുഞ്ഞോത്ത്‌ നിരവധി വീടുകളാണ്‌ പ്രളയത്തില്‍ പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്നത്‌.
കുഞ്ഞോം, ആനത്താം പോയില്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന കല്ലേരി അലി, കൈതക്കല്‍ റഷീദ്‌, ചുരിയന്‍ സുലൈമാന്‍, വണ്ടി ഇല്ലിയാസ്‌, പൊറ്റോത്തല്‍ അമ്മത്‌, വെട്ടറണ്ടി അമ്മത്‌, പളളി ആലി, കൈതക്കര മാമി, വണ്ടി വീട്ടില്‍ ഫൈസല്‍, പുതിയോടന്‍ മൊയ്‌തുട്ടി, വി.കെ.അബ്‌ദുള്ള, പുതിയോടന്‍ ആലി, ചൂരിയന്‍ ഉസ്‌മാന്‍ എന്നിവരുടെ വീടുകളാണ്‌ കാലവര്‍ഷത്തില്‍ തകര്‍ന്നത്‌.

Ads by Google
Advertisement
Wednesday 14 Aug 2019 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW