Wednesday, August 14, 2019 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.22 AM

തെളിഞ്ഞ്‌ മാനം; കലങ്ങി മനം

uploads/news/2019/08/329269/k1.jpg

കോട്ടയം: മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കും പടിഞ്ഞാറും ഒരുപോലെ ആശങ്കയില്‍. ന്യൂനമര്‍ദ മഴയെത്തുടര്‍ന്നു ഉരുള്‍പൊട്ടല്‍ ഭീഷണിയാണു കിഴക്കന്‍ മേഖല നേരിടുന്നതെങ്കില്‍, ഇറങ്ങാത്ത വെള്ളമാണു പടിഞ്ഞാറന്‍ മേഖലയില്‍ ദുരിതം വിതയ്‌ക്കുന്നത്‌. പാറമ്പുഴ, ഇറഞ്ഞാല്‍, കോട്ടയം മേഖലകളില്‍ ഇന്നലെ രണ്ടടിയിലേറെ വെള്ളം താഴ്‌ന്നു. എന്നാല്‍, കുമരകം, തിരുവാര്‍പ്പ്‌, അയ്‌മനം മേഖലകളില്‍ സാവധാനമാണു വെള്ളം ഇറങ്ങുന്നത്‌.
കിഴക്കന്‍ മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്‌. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പലരും ഇവിടേക്കു വരാന്‍ മടിക്കുന്നത്‌ അധികൃതരെ കുഴപ്പിക്കുന്നു.
അതേസമയം, ഇന്നലെ രാവിലെ ശക്‌തമായി മഴ പെയ്‌തത്‌ ആശങ്ക വര്‍ധിപ്പിച്ചു. കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ വ്യാപക മഴ പെയ്‌തു. ജില്ലയില്‍ ഇന്നലെ 179 മില്ലീമീറ്റര്‍ മഴ പെയ്‌തിരുന്നു. ഈരാറ്റുപേട്ടയില്‍ 51 മില്ലീമീറ്ററും തീക്കോയിയില്‍ 34 മില്ലീമീറ്ററും മഴ പെയ്‌തുവെന്നാണു കണക്ക്‌. ഉച്ചവരെ മഴ നീണ്ടതോടെ ആശങ്ക പടിഞ്ഞാറന്‍ മേഖലയിലേക്കും പടര്‍ന്നു. മീനച്ചിലാറ്റിലെ വെള്ളം ചെറിയ തോതില്‍ കലങ്ങുക കൂടി ചെയ്‌തതോടെ ആശങ്ക വ്യാപകമായി. ഉച്ചകഴിഞ്ഞു മഴ കുറഞ്ഞതോടെയാണ്‌ ആശങ്കയ്‌ക്കു വിരാമമായത്‌.
അതേസമയം, കുമരകം, അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ ഇപ്പോഴും വെള്ളം താഴാതെ കിടക്കുന്നതു ജനദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്‌. വെള്ളം പൂര്‍ണമായി ഇറങ്ങിയില്ലെങ്കിലും കുമരകം റൂട്ടില്‍ ഇന്നു കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ പുനരാരംഭിച്ചു. അതേസമയം, എ.സി. റോഡില്‍ ഇന്നലെയും ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

Ads by Google
Advertisement
Wednesday 14 Aug 2019 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW