Wednesday, August 14, 2019 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.21 AM

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ ചപ്പമല അട്ടിക്കുളം നിവാസികള്‍

uploads/news/2019/08/329266/k4.jpg

പേരാവൂര്‍: കഴിഞ്ഞ ദിവസമാണ്‌ കൊട്ടിയൂര്‍ ചപ്പമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്‌.പത്തു മിനിറ്റിനകം രണ്ടു തവണ.ആറുമാസം ഗര്‍ഭിണിയായ ഭാര്യ ചിപ്പിയേയും ചാച്ചന്‍ ജോസഫിന്റെ കൂട്ടി ഏറത്തേല്‍ ബിനോയ്‌ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ വീട്‌ മുക്കാല്‍ ഭാഗവും ഉരുള്‍പൊട്ടി വന്ന ചെളിയും മരവും കൊണ്ട്‌ പുതഞ്ഞു.ഭാഗ്യം കൊണ്ടാണ്‌ രക്ഷപ്പെട്ടതെന്ന്‌ ബിനോയ്‌ പറയുന്നു.വീട്ടിലുണ്ടായിരുന്ന നിരവധി സാധന സാമഗ്രികള്‍ നശിച്ചു.ഒപ്പം കൃഷിയും.ബിനോയിയുടെ വീടിനു ഏകദേശം അമ്പതു മീറ്റര്‍ മുകളിലാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌.ഈ ഉരുള്‍പൊട്ടലില്‍ മറ്റു രണ്ടു വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌.
കൊട്ടിയൂര്‍ പഞ്ചായത്തില്‍ ചെറുതും വലുതുമായി ഏഴിടങ്ങളിലാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌.ഇതില്‍ ചപ്പമല അട്ടിക്കുളം,മേമല പ്രദേശത്ത്‌ ബുധനാഴ്‌ച രാത്രി മാത്രം ഏഴു സ്‌ഥലങ്ങളിലാണ്‌ ഉരുള്‍പൊട്ടിയത്‌.ചപ്പമല അട്ടിക്കുളം ഭാഗത്തുള്ള പത്ത്‌ കുടുംബങ്ങള്‍ ചുങ്കക്കുന്ന്‌ ദുരിതാശ്വാസ ക്യാമ്പിലാണ്‌ കഴിയുന്നത്‌.കൊട്ടിയൂര്‍ ചപ്പമലയില്‍ കഴിഞ്ഞ ദിവസം വലിയ ഉരുള്‍പ്പൊട്ടലാണുണ്ടായത്‌.
ആറുമാറം ഗര്‍ഭിണിയായ ഭാര്യ ചിപ്പിയേയും ചാച്ചന്‍ ജോസഫിനേയും കൂട്ടി ഏറത്തേല്‍ ബിനോയ്‌ ഓടിരക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുമ്പോള്‍ അറിയില്ലായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായതായിരുന്നെന്ന്‌. പത്തു മിനിറ്റിനകം രണ്ടുതവണയാണ്‌ ഇവിടെ ഉരുള്‍പ്പൊട്ടിയത്‌. ഇദ്ദേഹത്തിന്റെ വീട്‌ പകുതിയോളം ചെളിയില്‍ പുതഞ്ഞുകിടക്കുകയാണ്‌.
ചപ്പമല അട്ടിക്കുളം മേലെ പ്രദേശത്ത്‌ ബുധനാഴ്‌ച രാത്രി മാത്രം ഏഴു സ്‌ഥലങ്ങളിലാണുരുള്‍പ്പൊട്ടിയിരിക്കുന്നത്‌. പ്രദേശത്തുള്ള 10 കുടുംബങ്ങള്‍ ചുങ്കക്കുന്ന്‌ ഫാത്തിമാ മാതാ പാരിഷ്‌ഹാളില്‍ കഴിയുന്നു. ഇവിടെ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലുണ്ടായത്‌ ബിനോയിയുടെ വീടിന്‌ ഏകദേശം അമ്പതു മീറ്റര്‍ മേലെയാണ്‌.
പ്ലാവിലപുത്തന്‍വീട്ടില്‍ ശിവന്‍, കണ്ണനാനിയില്‍ കുട്ടി എന്നിവരുടെ വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്‌. ഇതില്‍ കുട്ടിയുടെ വീടിന്‌ ശക്‌തമായ വിള്ളലുണ്ട്‌. ഭര്‍ത്താവ്‌ മരിച്ച കുട്ടിയും മക്കളുമാണ്‌ ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്‌.
ഈ പ്രദേശത്ത്‌ പനച്ചിക്കല്‍ തോട്‌, പേന്താനം തോട്‌ എന്നിങ്ങനെ രണ്ടുതോടുകള്‍ക്കിടയിലുള്ള പ്രദേശത്താണ്‌ ഉരുള്‍പ്പൊട്ടിയത്‌. ഇതിനിടയിലുണ്ടായിരുന്ന അഞ്ചു കുടുംബങ്ങള്‍ ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നു. വര്‍ണ്മീസ്‌ മണ്ണെടുപ്പാങ്കുഴിയുടെ പറമ്പില്‍ നിന്നാണ്‌ ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയത്‌. ഇദ്ദേഹേത്തിന്റെ കൃഷിയിടമുള്‍പ്പെടെ 20 ഏക്കറോളം ഭൂമിയാണ്‌ ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയത്‌.

Ads by Google
Advertisement
Wednesday 14 Aug 2019 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW