Wednesday, August 14, 2019 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.20 AM

മല ഇടിഞ്ഞുതാഴ്‌ന്നു; ജനങ്ങളോട്‌ മാറിത്താമസിക്കാന്‍ ജില്ലാഭരണകൂടം

uploads/news/2019/08/329256/i1.jpg

രാജകുമാരി: പെരിയകനാലിന്‌ സമീപം മലയിടിഞ്ഞ്‌ താഴ്‌ന്നു. പെരിയകനാല്‍ പീക്ക്‌ ഭാഗത്ത്‌ ബി ഡിവിഷന്‍ പെരിയകനാല്‍ റോഡിന്റെ ഭാഗത്താണ്‌ ഭൂമി വിണ്ട്‌ കീറി ഇടിഞ്ഞ്‌ താഴ്‌ന്നിരിക്കുന്നത്‌. മലയിടിച്ചില്‍ ഭീതിയിലാണ്‌ താഴ്‌ഭാഗത്തുള്ള മുട്ടുകാട്‌ നിവാസികള്‍.
മലയിടിഞ്ഞാല്‍ ഏക്കറ്‌ കണക്കിന്‌ കൃഷിയിടമടക്കം വലിയ നാശമുണ്ടാകും. ഇതോടെ പ്രദേശത്തുനിന്നും ജനങ്ങളോട്‌ മാറി താമസിക്കുന്നതിന്‌ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്‌ച വെളുപ്പിന്‌ മൂന്ന്‌ മണിയോടെയാണ്‌ ഭൂമി കുലുക്കത്തിന്‌ സമാനമായ രീതിയില്‍ വലിയ മല ഇടിഞ്ഞു താഴ്‌ന്നത്‌.
നൂറ്റി അമ്പത്‌ മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ടുകീറി ഇടിഞ്ഞ്‌ താഴ്‌ന്ന നിലയിലാണ്‌. മുട്ടുകാട്‌ പാടശേഖരത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉയരത്തിലുള്ള മലമുകളിലാണ്‌ വിള്ളല്‍ രൂപപ്പെട്ട്‌ ഇടിഞ്ഞ്‌ താഴ്‌ന്നിരിക്കുന്നത്‌. അതുകൊണ്ട്‌ മലയിടിച്ചില്‍ ഉണ്ടായാല്‍ താഴ്‌വശത്തുള്ള രണ്ട്‌ എസ്‌റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകള്‍ക്കുമടക്കം നാശനഷ്‌ടം ഉണ്ടാകുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
അറുപതോളം കൂടുംബങ്ങള്‍ താഴ്‌ വശത്തുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഭൂമി വിണ്ടുകീറി ഇടിഞ്ഞ്‌ താഴ്‌ന്നതിനൊപ്പം പ്രദേശത്ത്‌ നിരവധിയായ ഉരുള്‍പൊട്ടലുകളും ഉണ്ടായി ഏക്കറ്‌ കണക്കിന്‌ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്‌. നിലവില്‍ ഇടവിട്ട്‌ ഇവിടെ മഴ പെയ്യുന്നതിനാല്‍ മലമുകളില്‍ ഉറവച്ചാലുകളും സജീവമായി.
ഇതോടെ ഉരുള്‍പൊട്ടല്‍ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ റവന്യൂ, പഞ്ചായത്ത്‌ അധികൃതരും ജിയോളജിക്കല്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി സന്ദര്‍ശനം നടത്തി.
നിലവില്‍ ഇടിഞ്ഞ്‌ താഴ്‌ന്ന പ്രദേശത്തും ഇതിന്‌ സമീപത്തും ഇനിയും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മുട്ടുകാട്‌ ഭാഗത്തുള്ള കുടുംബങ്ങളോട്‌ സുരക്ഷിത സ്‌ഥലങ്ങളിലേയ്‌ക്ക്‌ മാറി താമസിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 14 Aug 2019 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW