Tuesday, August 13, 2019 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.37 AM

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി താളം തെറ്റുന്നു

uploads/news/2019/08/329054/1.jpg

കല്ലമ്പലം: കല്ലമ്പലം ആറ്റിങ്ങല്‍ മേഖലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കൊണ്ട്‌ പിടിച്ച്‌ തുടരുന്ന ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പാളിച്ചകള്‍ ഉള്ളതായി ആക്ഷേപം ഉയരുന്നു .
പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സംവിധാനത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഇല്ലാതായതോടെ ഉദ്ദേശ ലക്ഷ്യത്തില്‍ നിന്നും മാറി പ്രവര്‍ത്തിക്കുകയാണ്‌ പദ്ധതി .
ഒരു നീര്‍ത്തടാധിഷ്‌ഠിത പ്ലാനിന്റെ ഭാഗമായി ചെറുകിടക്കാരായ കര്‍ഷകരുടെ കൃഷിഭൂമിയില്‍ ഭൂവികസന പ്രവര്‍ത്തനം നടപ്പാക്കുവാന്‍ പദ്ധതിവഴി അവസരമുണ്ടെന്നിരിക്കെ ഈ സാഹചര്യം മുതലെടുത്ത്‌ വാര്‍ഡ്‌ തലത്തില്‍ ഏക്കറുകണക്കിന്‌ ഭൂ ഉടമകളുടെ കൃഷിഭൂമികളാണ്‌ വൃത്തിയാക്കിയത്‌ .

എന്നാല്‍ തരിശു രഹിത ഭൂമിയെന്ന ആശയത്തോടെ നടത്തിയ പരിപാടിയില്‍ കാടും പടര്‍പ്പും മാറിക്കഴിഞ്ഞതോടെ കൃഷിക്കുപകരം മറ്റു വ്യാപാര ആവശ്യങ്ങള്‍ക്കാണ്‌ ഏറിയ ഭാഗം ഭൂമികളും ഉപയോഗിച്ചത്‌.ഇതിനു പുറമെ പാതയോരങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന ജോലിയും തൊഴിലുറപ്പുകാര്‍ക്ക്‌ നല്‍കിയിരുന്നു.
എന്നാല്‍ പ്രകൃതി സ്‌നേഹികളുടെ മുറവിളി ശക്‌തമായതോടെ ഇത്തരം ജോലികളില്‍ നിന്നും അവരെ മാറ്റുകയും മെറ്റിരിയല്‍ ജോലികളിലേക്ക്‌ തിരിച്ചുവിടുകയും ചെയ്‌തു .
ഇതിന്റെ പ്രാരംഭമായി പദ്ധതി നടപ്പിലാക്കിയ കാരവരം പഞ്ചായത്ത്‌ പട്ടള ഏലാറോഡ്‌ എട്ട്‌ ലക്ഷം രൂപ ചിലവഴിച്ച്‌ പാര്‍ശ്വ ഭിത്തികള്‍ കെട്ടി സംരക്ഷയിച്ചു .

എന്നാല്‍ ബജറ്റ്‌ വിഹിതത്തില്‍ അധിഷ്‌ഠിതമല്ലാത്തതിനാല്‍ നിര്‍ലോഭം കിട്ടുന്ന തൊഴിലുറപ്പ്‌ ഫണ്ട്‌ ധൂര്‍ത്തടിക്കുകയും ദുര്‍വിനിയോഗം ചെയ്യുകയാണ്‌ പല പഞ്ചായത്തുകളും .
റോഡുകളുടെ പാര്‍ശ്വഭാഗം കെട്ടി കോണ്‍ക്രീറ്റ്‌ സുരഷിത കവചം തീര്‍ക്കുന്ന ജോലി തൊഴിലുറപ്പു പദ്ധതികളെ ലക്‌ഷ്യം വച്ച്‌ നടപ്പാക്കാനുള്ള തീരുമായിരുന്നു ഇതില്‍ പ്രധാനം .കൂടാതെ പരമ്പരാഗത ജലാശയങ്ങളുടെ സംരക്ഷണത്തിനായി സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രാഷ്ര്‌ടീയമായ പടലപ്പിണക്കങ്ങളും ഒരേ പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ്‌ പോരുകളും പദ്ധതിയെ തുരങ്കം വയ്‌ക്കുകയാണ്‌ .

തൊഴിലുറപ്പ്‌ നിയമത്തിലെ വിവിധ വ്യവസ്‌ഥകള്‍ ,ഏറ്റെടുത്തിട്ടുള്ള ജോലികള്‍ ,പരാതിപരിഹാര സംവിധാനങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അതാത്‌ ഗ്രാമ പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നിരിക്കെ ഇതും പല പഞ്ചായത്തുകളിലും പാലിക്കപ്പെടാതെ പോകുന്നു .

പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഗുണ നിലവാരം വേതന വിതരണത്തിലെ കൃത്യത എന്നിവയുടെ പരിശോധനയില്‍ ബ്ലോക്കുതല ഉദ്യോഗസ്‌ഥരും വീഴ്‌ചവരുത്തുന്നതായി ആരോപണമുണ്ട്‌ .
നിര്‍വഹണ ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിക്കുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാന്‍ വില്ലേജ്‌ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ ആന്‍ഡ്‌ മോണിറ്ററിംഗ്‌ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന്‌ കൊട്ടിഘോഷിച്ചെങ്കിലും ഇവ ഇപ്പോള്‍ കടലാസില്‍ മാത്രമാണ്‌ .

ഗിരി അരവിന്ദ്‌

Ads by Google
Advertisement
Tuesday 13 Aug 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW