Tuesday, August 13, 2019 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.33 AM

കൊല്ലത്തു മഴ ശക്‌തം; പള്ളിക്കലാര്‍ കരകവിഞ്ഞു

uploads/news/2019/08/329025/4.jpg

കൊല്ലം: ചെറിയൊരു ഇടവേളക്ക്‌ ശേഷം കൊല്ലം ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ മഴയും കാറ്റും ശക്‌തമായി. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കരുനാഗപ്പള്ളി കണ്ണേറ്റി കായലില്‍ പതിക്കുന്ന പള്ളിക്കലാര്‍ പലയിടത്തും കരകവിഞ്ഞതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.
പള്ളിക്കലാര്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇതിനകം വെള്ളം കയറി. പള്ളിക്കല്‍, ശൂരനാട്‌, പാവുമ്പ, മണപ്പള്ളി തുടങ്ങിയ സ്‌ഥലങ്ങളില്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണു വീടുകളില്‍ വെള്ളം കയറിയത്‌. മണപ്പള്ളി തെക്ക്‌, കടമ്പാട്ട്‌, ചുരുളി തുടങ്ങിയ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.
തോടുകളും റോഡുകളും നിറഞ്ഞാണ്‌ പള്ളിക്കലാര്‍ ഗതിമാറി ഒഴുകുന്നത്‌. പള്ളിക്കലാറില്‍ തൊടിയൂര്‍ ബണ്ടിന്‌ കുറുകെയുള്ള ചെക്‌ ഡാമും കവിഞ്ഞൊഴുകുകയാണ്‌. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മഴ ഇനിയും തുടര്‍ന്നാല്‍ പള്ളിക്കലാറില്‍ വന്‍ തോതില്‍ ജലനിരപ്പ്‌ ഉയരും.
പള്ളിക്കലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജില്ലയില്‍ പലയിടത്തും കൃഷിനാശവും ഉണ്ടായി. പടിഞ്ഞാറെ കല്ലടയില്‍ ഇതുവരെ 66 വീടുകള്‍ തകര്‍ന്നു. ശൂരനാട്‌, പോരുവഴി പ്രദേശങ്ങളിലായി നൂറോളം വീടുകള്‍ വെള്ളത്തിലാണ്‌.
ശൂരനാട്‌ വടക്ക്‌ എഴുപതോളം വീടുകളിലും ശൂരനാട്‌ തെക്ക്‌ ഇരുപതോളം വീടുകളിലും വെള്ളം കയറി. കോണത്തും ചുറ്റുമുള്ള തുരുത്തും വെള്ളക്കെട്ടായി. കൊല്ലം ഇരവിപുരം താന്നി ഭാഗത്തു ശക്‌തമായ മഴയെ തുടര്‍ന്നു കടല്‍ കര കവര്‍ന്നു. ഈ ഭാഗങ്ങളിലെ നിരവധി വീടുകളും കടലെടുത്തു.

Ads by Google
Advertisement
Tuesday 13 Aug 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW