Tuesday, August 13, 2019 Last Updated 10 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.28 AM

ത്യാഗ സ്‌മരണയില്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു

uploads/news/2019/08/329000/2.jpg

വൈപ്പിന്‍: ഇബ്രാഹിം പ്രവാചകന്റെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌മരണ പുതുക്കി ഇസ്ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ അഥവാ ബക്രീദ്‌ ആഘോഷിച്ചു. പ്രളയവും ഉരുള്‍പൊട്ടലും കണ്ണീരു വീഴ്‌ത്തിയ പശ്‌ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണ പെരുന്നാള്‍.
പുത്തനുടുപ്പും പുതുമണവുമില്ലാതെയാണ്‌ വിശ്വാസികള്‍ ഈദ്‌ ഗാഹിലും പള്ളികളിലും പ്രാര്‍ത്ഥനക്കെത്തിയത്‌. തക്‌ബീര്‍ ധ്വനികള്‍ക്കൊപ്പം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായമെത്തിക്കണമെന്ന്‌ പള്ളി ഇമാമുമാര്‍ ആഹ്വാനം ചെയ്‌തു. മഴയെ തുടര്‍ന്ന്‌ എടവനക്കാട്‌ വാച്ചാക്കല്‍ എസ്‌.പി സഭാ സ്‌കൂളില്‍ മാത്രമാണ്‌ ഇത്തവണ ഈദ്‌ ഗാഹ്‌ ഒരുക്കിയത്‌
വൈപ്പിന്‍ ഈദ്‌ ഗാഹ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ്‌ ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തി.
മസ്‌ജിദുന്നൂര്‍ ഇമാം കെ.എസ്‌ മെഹബൂബ്‌ മൗലവി നേതൃത്വം നല്‍കി. ഈദ്‌ ഗാഹിലെ പ്രാര്‍ത്ഥനക്കു ശേഷം പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഫണ്ട്‌ കളക്ഷന്‍ നടത്തി. വിവിധ പള്ളികളുടെ നേതൃത്വത്തില്‍ ബലി മാംസ വിതരണവും നടന്നു.
മുനമ്പം ജുമാ മസ്‌ജിദില്‍ ഹസ്സന്‍ അഹ്‌സനിയുംചെറായി ജുമാ മസ്‌ജിദില്‍ ഷബീര്‍ മൗലവിയുംഎടവനക്കാട്‌ മഹല്ല്‌ ജുമാ മസ്‌ജിദില്‍ മുഹമ്മദ്‌ സലീം നദ്‌ വി യുംഎടവനക്കാട്‌ കടപ്പുറം ബദ്‌ര്‍ ജുമാ മസ്‌ജിദില്‍ ഷെമീര്‍ ബാഖവിയുംഇല്ലത്തുപടി സലഫി ജുമാ മസ്‌ജിദില്‍ അന്‍ഫാല്‍ മൗലവിയുംപഴങ്ങാട്‌ മുഹ്‌ യിദ്ദീന്‍ ജുമാ മസ്‌ജിദില്‍ അഷ്‌റഫ്‌ ബാഖവിയുംപഴങ്ങാട്‌ സലഫി ജുമാ മസ്‌ജിദില്‍ അബ്‌ദുല്‍ ഹസീബ്‌ മദനിയുംനായരമ്പലം മഹല്ല്‌ ജുമാ മസ്‌ജിദില്‍ കെ.എസ്‌ ഷെഫീഖ്‌ ബാഖവിയും മാലിപ്പുറം സങ്കേതം ഹജീദ്‌ ജുമാ മസ്‌ജിദില്‍ കുഞ്ഞുമുഹമ്മദ്‌ മളാ ഹിരി വണ്ണപ്പുറവും മാലിപ്പുറം ബീച്ച്‌ ഹിദായത്തുല്‍ ഇസ്ലാം മസ്‌ജിദില്‍ മന്‍സൂര്‍ സഖാഫിയുംതെക്കന്‍ മാലിപ്പുറം ജുമാ മസ്‌ജിദില്‍ ഹസ്സന്‍ ബാഖവിയുംസൗത്ത്‌ പുതുവൈപ്പ്‌ മുഹ്‌ യിദ്ദീന്‍ ജുമാ മസ്‌ജിദില്‍ അമീന്‍ അഹ്‌സനിയും പെരുന്നാള്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 13 Aug 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW