Tuesday, August 20, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.36 AM

ജീവന്‍ മരണപോരാട്ടമായി പള്ളിയറക്കൊല്ലി റോഡ്‌ യാത്ര

uploads/news/2019/07/323817/w1.jpg

മാനന്തവാടി: നഗരസഭ പരിധിയിലെ ഇരുപതാം ഡിവിഷനില്‍പ്പെട്ട വള്ളിയൂര്‍ക്കാവ്‌ വരടിമൂല പള്ളിയറക്കൊല്ലി റോഡിലൂടെയുള്ള യാത്രയാണ്‌ ജീവന്‍ മരണപോരാട്ടമായി മാറുന്നത്‌. കഴിഞ്ഞ പ്രളയത്തിലാണ്‌ നഗരസഭയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റോഡ്‌ ഇടിഞ്ഞ്‌ താഴ്‌ന്നത്‌. മണ്ണിടിഞ്ഞ്‌ റോഡിന്റെ താഴ്‌ഭാഗത്തുള്ള വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കനത്ത മഴയില്‍ റോഡ്‌ രണ്ടായി പിളരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു.
ഒണ്ടയങ്ങാടി, വള്ളിയൂര്‍ക്കാവ്‌, പയ്യമ്പള്ളി, കുറുവദ്വീപ്‌ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണിത്‌. കൂടാതെ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങളുടെ പ്രധാന ആശ്രയമായ റോഡ്‌ കൂടിയാണിത്‌. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ കാല്‍നടയായും ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്‌.
റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതൊടെ നാട്ടുകാര്‍ ശ്രമദാനമായി 55000 രൂപ ചിലവഴിച്ച്‌ റോഡ്‌ താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കുകയായിരുന്നു.
ഇതില്‍ 43000 രൂപ പിന്നീട്‌ നഗരസഭ നല്‍കി. പൊതുവെ വീതി കുറഞ്ഞ റോഡിന്റെ ഒരു വശം ഇടിഞ്ഞ്‌ താഴ്‌ന്നതാണ്‌ ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നത്‌. രാത്രി കാലങ്ങളില്‍ ഇതു വഴിയുള്ള വാഹനയാത്ര അപകടങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നതായി മാറും. ഒരേ സമയം രണ്ട്‌ വാഹനങ്ങള്‍ക്ക്‌ കടന്ന്‌ പോകാനോ, വാഹനങ്ങള്‍ കടന്ന്‌ പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ മാറി നില്‍ക്കാനോ കഴിയാത്ത സ്‌ഥിതിയാണുള്ളത്‌. റോഡ്‌ അപകട ഭീഷണിയിലായതിനാല്‍ വലിയ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്ന്‌ പോകരുതെന്ന മുുന്നറിയിപ്പ്‌ ബോര്‍ഡും ഇവിടെ സ്‌ഥാപിച്ചിട്ടുുണ്ട്‌.
പ്രളയത്തില്‍ നഗരസഭ പരിധിയില്‍ ഏറ്റവും കൂടുതല്‍ റോഡുകള്‍ തകര്‍ന്ന ഡിവിഷന്‍ കൂടിയാണിത്‌. ജനകീയ കമ്മിറ്റി 20000 രൂപ ചിലവഴിച്ച്‌ റോഡിലും അരികുകളിലും ക്വാറി വെയ്‌സ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കിലും മഴ ശക്‌തമാകുന്നതോടെ റോഡ്‌ ഇടിഞ്ഞ്‌ താഴാനുള്ള സാധ്യത വളരെ കൂടുതലാണ്‌.
ഇതു വലിയ ദുരന്തങ്ങള്‍ക്കും കാരണമായി മാറും. പ്രളയാനന്തര പുനഃര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചുവെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും ഈ റോഡിന്റെ കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Monday 22 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW