Tuesday, August 20, 2019 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

പകരയില്‍ കഞ്ചാവ്‌ ചെടികള്‍ കണ്ടെത്തി; ജാഗ്രത പുലര്‍ത്തണമെന്ന്‌ എക്‌സൈസ്‌

uploads/news/2019/07/323799/m2.jpg

താനാളൂര്‍: താനാളൂര്‍ പകരയില്‍ കഞ്ചാവ്‌ ചെടികള്‍ കണ്ടെത്തി. പകരക്കുന്നത്ത്‌ അങ്ങാടിക്ക്‌ തെക്കുവശം സ്വകാര്യ വ്യക്‌തിയുടെ ഒഴിഞ്ഞ പറമ്പിലാണ്‌ ചെറുതും വലുതുമായ രണ്ട്‌ കഞ്ചാവ്‌ ചെടികള്‍ കണ്ടെത്തിയത്‌. ഉദ്ദേശം രണ്ട്‌ മാസം പ്രായം തോന്നിക്കുന്ന ചെടികളാണ്‌ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ പത്തു മണിയോടെ പറമ്പില്‍ പുല്ലരി യാനെത്തിയ ആളാണ്‌ പുല്ലുകള്‍ക്കിടയില്‍ കഞ്ചാവ്‌ ചെടികള്‍ മുളച്ച്‌ പൊങ്ങി നില്‍ക്കുന്നതായി കണ്ടത്‌.
വിവരം അറിഞ്ഞ ലഹരി നിര്‍മാര്‍ജന സമിതി മണ്ഡലം സെക്രട്ടറി ടി.പി.എം മുഹ്‌സിന്‍ ബാബു, സമദ്‌ പകര, എ.പി. ജാബിര്‍, കെ. ഇബ്‌റാഹീം കുട്ടി, റഫീക്ക്‌ ചേലാട്ട്‌ തുടങ്ങിയവരും നാട്ടുകാരും സ്‌ഥലത്തെത്തി. എക്‌സൈസ്‌ വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തിരൂര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ബിനുകുമാര്‍ പ്രിവെന്റീവ്‌ ഓഫീസര്‍ ബാബുരാജ്‌ ,ധനേഷ്‌ എന്നിവര്‍ സ്‌ഥലത്തെത്തി ചെടികള്‍ പറിച്ചെടുത്തു. ഈയിടെയായി പലയിടങ്ങളിലും കഞ്ചാവ്‌ ചെടികള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും കണ്ടാല്‍ വകുപ്പധികൃതരെ ഉടന്‍ വിവരമറിയിക്കണമെന്നും ഈ കാര്യത്തില്‍ ലഹരി നിര്‍മാര്‍ജന സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ബിനുകുമാര്‍ പറഞ്ഞു. പകരയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ ലഹരി നിര്‍മാര്‍ജന സമിതി വിവിധങ്ങളായ ബോധവല്‍കരണ പരിപാടികള്‍ നടത്തിവരുകയാണ്‌. രണ്ടാഴ്‌ച മുമ്പാണ്‌ താനൂര്‍ വാഴക്കത്തെരുവില്‍ പതിനൊന്ന്‌ കഞ്ചാവ്‌ ചെടികള്‍ കണ്ടെത്തി എക്‌സൈസ്‌ വകുപ്പധികൃതര്‍ എത്തി നശിപ്പിച്ചത്‌. ഈ പ്രദേശത്ത്‌ താനൂര്‍ മണ്ഡലം ലഹരി നിര്‍മാര്‍ജന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സൂചകമായി എക്‌സൈസ്‌ വകുപ്പധികൃതരുടെ സാന്നിധ്യത്തില്‍ പതിനൊന്ന്‌ ഔഷധ ചെടികള്‍ വെച്ചു പിടിപ്പിക്കുകയുണ്ടായി.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW