Tuesday, August 20, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

മഴ കനത്തതോടെ മേഖലയില്‍ നാശനഷ്‌ടം

uploads/news/2019/07/323798/m1.jpg

എടയൂര്‍: കഴിഞ്ഞ രണ്ട്‌ ദിവസമായി തുടര്‍ച്ചയായി പെയ്‌തു കൊണ്ടിരിക്കുന്ന മഴയില്‍ എടയൂര്‍ മനക്കല്‍പ്പടി കരടാവ്‌ പ്രദേശത്ത്‌ മലയിടിഞ്ഞു വന്‍ അപകടം ഒഴിവായി. കുഴിങ്ങരപറമ്പില്‍ ചന്ദ്രന്‍ ന്റെ വീടിനു പിറക്‌ വശത്തുള്ള ഉയര്‍ന്ന പ്രദേശമാണ്‌ മണ്ണ്‌ ഇടിഞ്ഞ്‌ തകര്‍ന്ന്‌ വീണ്‌ വീടിന്റെ ചുമരോളം വരെ എത്തിയത്‌. വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ്‌ ചന്ദ്രന്റെ കുടുംബം .എടയൂര്‍ വില്ലേജ്‌ ഓഫീസര്‍, വാര്‍ഡ്‌ മെമ്പര്‍ എന്നിവരെ വിവരങ്ങള്‍ അറിയിച്ചു.

തേഞ്ഞിപ്പലം: ദേശീയപാതക്കരികെ കാക്കഞ്ചേരി വളവിനടുത്ത്‌ കുന്ന്‌ ഇടിഞ്ഞ്‌ വീണു. കഴിഞ്ഞ വര്‍ഷക്കാലത്ത്‌ കുന്നിടഞ്ഞതിനെ തുടര്‍ന്ന്‌ ഉണ്ടാക്കിയ കോണ്‍ക്രീറ്റ്‌ മതില്‍ അടക്കം നിലംപൊത്തി. ഇന്നലെ വലിയ പാറക്കല്ലുകളടക്കം ഇടിഞ്ഞുവീണു. ഇനിയും ഭീഷണിയിലാണ്‌. തേഞ്ഞിപ്പലം പോലീസ്‌, തഹസില്‍ദാര്‍, പഞ്ചായത്ത്‌ അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പരിസരത്തെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്ായന്‍ നിര്‍ദ്ദേശം നല്‍കി.
എടപ്പാള്‍: മഴ കനത്തതോടെ മേഖലയില്‍ നാശനഷ്‌ടങ്ങളും കൂടി. ഇന്നലെ പെയ്‌ത കനത്ത മഴയില്‍ രണ്ട്‌ വീടുകളുടെ മതിലുകള്‍ തകര്‍ന്നു. ആനക്കര-നീലിയാട്‌ റോഡില്‍ വെള്ളം കയറി. തട്ടാന്‍പടി പൊന്നാനി റോഡില്‍ സ്‌ഥിതി ചെയ്യുന്ന മുന്‍ എം.എല്‍.എ ശ്രീധരന്റെയും കെ. വേണുഗോപാലിന്റെയും മതിലുകളാണ്‌ തകര്‍ന്ന്‌ വീണത്‌.ഈ മതിലുകള്‍ക്ക്‌ സമീപം കാന നിര്‍മ്മാണത്തിനായി കുഴി എടുത്തിരുന്നു ഇതും തകരാന്‍ കാരണമായതായി പറയുന്നു. ഇന്നലത്തെ കനത്ത മഴയില്‍ ആനക്കര -നീലിയാട്‌ റോഡില്‍ വെള്ളം കയറി. പോട്ടൂരിനും നീലിയാടിനും ഇടയിയില്‍ കള്ള്‌ ഷാപ്പിന്‌ മുന്‍വശത്തെ റോഡാണ്‌ വെള്ളത്തില്‍ മുങ്ങിയത്‌.മരം വീണ്‌ അംശകച്ചേരിയില്‍ വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടിരുന്നു.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW