Tuesday, August 20, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

പദ്ധതി നടത്തിപ്പ്‌: ആദര്‍ശ്‌ പഞ്ചായത്തുകള്‍ക്ക്‌ മുന്‍ഗണന നല്‍കണം-പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജില്ലയില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സന്‍സദ്‌ ആദര്‍ശ്‌ ഗ്രാമപഞ്ചായകളുകള്‍ക്കു മുന്‍ഗണന നല്‍കണമെന്ന്‌ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. സാഗി പദ്ധതിയില്‍ തെരഞ്ഞെടുത്ത വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തിന്റെ നിര്‍വ്വഹണ പുരോഗതി അവലോകന യോഗം നടത്തുകയായിരുന്നു എം.പി. എം.പി. ഫണ്ടുപയോഗിച്ച്‌ കൃഷിഭവന്‌ പുതിയ കെട്ടിടം നിര്‍മിക്കാനും പരിരക്ഷയ്‌ക്ക് വാഹനം നല്‍കുവാനും എം.പി. പദ്ധതിയില്‍ സാഗി പഞ്ചായത്തിന്‌ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.
തൊഴിലുറപ്പ്‌ പദ്ധതിയുമായി സംയോജിപ്പിച്ച്‌ എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജിംഗ്‌ ചെയ്യാനും പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമന്നത്തിന്‌ പദ്ധതി തയ്യാറാക്കുന്നതിനായി സമഗ്രസര്‍വ്വേ നടത്താനും കുടുംബശ്രീയുടെ സ്‌മാര്‍ട്ട്‌ അഗ്രി വില്ലേജ്‌ പദ്ധതിയില്‍ വളളിക്കുന്ന്‌ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. വില്ലേജ്‌ ഡവലപ്പ്‌മെന്റ്‌ പ്ലാനില്‍ ഉള്‍പ്പെടുത്തിയ 56 പദ്ധതികളില്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന 20 പദ്ധതികളാണിതുവരെ പൂര്‍ത്തിയാക്കിയിട്ടുളളത്‌. അതില്‍ നിന്നു വിഭിന്നമായി മറ്റുളള ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ അനുകരണീയമായ മാതൃകകള്‍ സൃഷ്‌ടിക്കുന്ന രീതീയിലുളള സമഗ്രപദ്ധതികള്‍ നടപ്പിലാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
കുടിവെളളം, ഭവനനിര്‍മാണം, ആരോഗ്യ- വിദ്യഭ്യാസ- വൈദ്യുത മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ നിര്‍വ്വഹണ ഉദ്യോഗസ്‌ഥര്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നു പി. അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എ ആവശ്യപ്പെട്ടു. വര്‍ഷകാലത്തും വേനലിലും കുടിവെളള ദുരിതമനുഭവിക്കുന്ന തീരദേശ മേഖലക്കായി സമഗ്രപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിനു ഉദ്യോഗസ്‌ഥര്‍ക്ക്‌ എം.പി. നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, എ.ഡി.എം. എന്‍.എം. മെഹറലി, വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. ശോഭന, പി.എ.യു. പ്രോജക്‌ട് ഡയറക്‌ടര്‍ പ്രീതി മേനോന്‍, ചാര്‍ജ്‌ജ് ഓഫീസര്‍ എന്‍.കെ. ദേവകി, മറ്റു ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്‌ഥര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW