Tuesday, August 20, 2019 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.32 AM

ചിന്താവിഷ്‌ടയായ സീത പുനര്‍വായിക്കപ്പെടണം:മുല്ലക്കര രത്നാകരന്‍

uploads/news/2019/07/323773/k1.jpg

കൊല്ലം: കുമാരനാശാന്റെ ഉല്‍കൃഷ്‌ട കൃതിയായ ചിന്താവിഷ്‌ടയായ സീത വര്‍ത്തമാനകാല സാഹചര്യത്തില്‍ പുനര്‍വായിക്കുന്നതിനും സമൂഹത്തോടു ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സ്‌ത്രീസമൂഹം തയാറാവണമെന്ന്‌ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. പറഞ്ഞു.
ചിന്താവിഷ്‌ടയായ സീതയുടെ നൂറാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ്‌ ഫ്രണ്ട്‌ഷിപ്പ്‌ (ഇസ്‌കഫ്‌) സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം കൊല്ലം പബ്ലിക്‌ ലൈബ്രറി സരസ്വതി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക സ്‌ത്രീജീവിതങ്ങള്‍ സങ്കീര്‍ണമായ നിരവധി ദശാസന്ധികളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ആശാന്റെ കാവ്യപ്രപഞ്ചത്തിലെ എല്ലാ നായികമാരും പ്രകൃതിയോട്‌ ചേര്‍ന്നുനിന്നു ലോകത്തോടായി ചിലതു പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌. സീതയും നളിനിയും ലീലയും സാവിത്രിയുമൊക്കെ ഇപ്രകാരമുള്ള നായികാ കഥാപാത്രങ്ങളാണ്‌.
ഒരു കാവ്യം വ്യക്‌തിയും സമൂഹവും ഒരുപോലെ ആസ്വദിക്കുമ്പോഴാണ്‌ അതൊരു മഹാകാവ്യമാകുന്നത്‌. ചിന്താവിഷ്‌ടയായ സീത എഴുതിയ കുമാരനാശാന്‍ മഹാകവിയാകുന്നത്‌ അതിന്റെ ദാര്‍ശനികഭംഗിയും ആശയഗാംഭീര്യവും കാലത്തെ ഉല്ലംഘിക്കുന്ന വിധം മഹത്തായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌കഫ്‌ സംസ്‌ഥാന സെക്രട്ടറി അഡ്വ. പ്രശാന്ത്‌ രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എസ്‌ വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌, ഇസ്‌കഫ്‌ ജില്ലാ സെക്രട്ടറി ജനാര്‍ദനന്‍ ആചാരി, പ്രഫ. എസ്‌ സുലഭ, ഡോ. അനിതാ ശങ്കര്‍, ബി. സുധാകരന്‍ നായര്‍, ജി. കൃഷ്‌ണദാസ്‌ എന്നിവര്‍
പ്രസംഗിച്ചു. ലേഖന മത്സരവിജയികള്‍ക്കും കവിതാലാപന മത്സര വിജയികള്‍ക്കും ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും സമ്മാനിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW