Tuesday, August 20, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.32 AM

ക്ഷേത്രത്തില്‍ മോഷണം; മോഷ്‌ടാവിനെ പോലീസ്‌ പിടികൂടി

കൊട്ടാരക്കര: പുലമണ്‍ ഭരണിക്കാവ്‌ ശിവപാര്‍വതി ദുര്‍ഗാദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു പണം കവര്‍ന്നു. രാത്രി പരിശോധന നടത്തിയ പോലീസ്‌ മോഷ്‌ടാവിനെ കൈയോടെ പിടികൂടി.
ഇടുക്കി മാങ്കുളം ആറാട്ടുകടയില്‍ വീട്ടില്‍ ജയരാജാ(28)ണ്‌ പിടിയിലായത്‌.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ രണ്ടു ശ്രീകോവിലുകളുടെയും പൂട്ടു പൊളിച്ചാണു മോഷ്‌ടാവ്‌ അകത്തു കടന്നത്‌. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറ്‌ കാണിക്കവഞ്ചികള്‍ എടുത്ത്‌ സമീപത്തെ സദ്യാലയത്തില്‍ എത്തിച്ചാണ്‌ തകര്‍ത്തത്‌.
നാണയങ്ങള്‍ ഉപേക്ഷിച്ച ശേഷം നോട്ടുകള്‍ മാത്രമാണു കവര്‍ന്നത്‌. പതിനായിരം രൂപയോളം കവര്‍ന്നു. നാലായിരത്തോളം രൂപയുടെ നാണയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടാഴ്‌ച മുമ്പ്‌ കാണിക്ക എണ്ണിയതിനാല്‍ വഞ്ചികളില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നില്ല.
കൊട്ടാരക്കര എസ്‌.എച്ച്‌.ഒ. ശിവപ്രകാശിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി. പത്തു മാസം മുമ്പും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. അന്ന്‌ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപയാണു കവര്‍ന്നത്‌.
ക്ഷേത്രത്തില്‍ ചുറ്റമ്പല നിര്‍മാണം നടക്കുന്നതിനാലും അടിക്കടി മോഷണങ്ങള്‍ ഉണ്ടാകുന്നതിനാലും പോലീസ്‌ രാത്രികാല നിരീക്ഷണം ശക്‌തമാക്കണമെന്ന്‌ ഉപദേശക സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 22 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW