Tuesday, August 20, 2019 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.32 AM

മത്സ്യത്തൊഴിലാളികളെ അവഹേളിച്ച മന്ത്രി മാപ്പു പറയണം: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌

കൊല്ലം: മത്സ്യത്തൊഴിലാളികളെ അവഹേളിച്ച്‌ സംസാരിച്ച ഫിഷറീസ്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ മാപ്പു പറയണമെന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.
തീരം മുഴുവനും കടല്‍ കവര്‍ന്നിട്ടും മത്സ്യത്തൊഴിലാളികളുടെ ജീവിതം മനസിലാക്കാത്ത മന്ത്രി തീരത്ത്‌ എത്തിനോക്കാതെ മത്സ്യത്തൊഴിലാളികളെ മാധ്യമങ്ങളിലൂടെ അടച്ചാക്ഷേപിക്കുന്നത്‌ അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക്‌ മുതലാളിയില്ല എല്ലാവരും തൊഴിലാളികളാണ്‌.
സര്‍ക്കാര്‍ ഏജന്‍സിയായ മത്സ്യഫെഡാണ്‌ മത്സ്യത്തൊഴിലാളി മേഖലയിലെ കുത്തക മുതലാളി. ലോകത്തൊരിടത്തുമില്ലാത്ത നിയമങ്ങളാണ്‌ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അടിച്ചേല്‍പ്പിക്കുന്നത്‌.
കടലിലും കായലിലും മീന്‍ പിടിക്കുകയും വില്‍ക്കുകയും സംസ്‌കരിക്കുകയും കയറ്റിയയയ്‌ക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ആരാണ്‌ മുതലാളിയെന്നു തിരിച്ചറിയാന്‍ മന്ത്രി ശ്രമിക്കണം. മത്സ്യബന്ധനത്തിനിടെ കടല്‍ക്ഷോഭത്തില്‍ കാണാതായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെപ്പറ്റി മന്ത്രി നടത്തിയ അവഹേളനത്തില്‍ മത്സ്യത്തൊഴിലാളികളോട്‌ മാപ്പു പറയണമെന്ന്‌ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി ജി. ലീലാകൃഷ്‌ണനും ജില്ലാ പ്രസിഡന്റ്‌ ബിജു ലൂക്കോസും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 22 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW