Tuesday, August 20, 2019 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

വിദേശ മലയാളിയുടെ വീട്‌ കുത്തിത്തുറന്ന്‌ മോഷണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

uploads/news/2019/07/323767/k2.jpg

പേരാവൂര്‍: വിദേശ മലയാളിയുടെ വീട്‌ കുത്തി തുറന്ന്‌ മോഷണം നടത്തിയ സംഭവം പ്രതികളെ പോലീസ്‌ തെളിവെടുപ്പിനെത്തിച്ചു.മോഷണം നടന്ന വീട്ടിലും ,മോഷണ വസ്‌തുക്കള്‍ വില്‍പന നടത്തിയ ഇടങ്ങളിലുമാണ്‌ തെളിവെടുപ്പ്‌ നടത്തുന്നത്‌ .കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്‌ തൊട്ടിയൂര്‍ തലക്കാണി സ്വദേശിയും അമേരിക്കയില്‍ ജോലിക്കാരനുമായ ചീരംവേലില്‍ രഞ്ചിത്തിന്റെ വീടിന്റെ വാതിലുകള്‍ കുത്തി തുറന്ന്‌ മോഷണം നടത്തിയത്‌.ടി വി,മൊബൈല്‍ഫോണ്‍,ക്യാമറ,വാച്ചുകള്‍,നാലര പവന്‍ സ്വര്‍ണ്ണം എന്നിവയായിരുന്നു മോഷണം നടത്തിയത്‌.
പോലീസ്‌ അന്വേഷണത്തില്‍ അടക്കാത്തോട്‌ കരിയംകാപ്പ്‌ സ്വദേശി വട്ടക്കുന്നേല്‍ ഷാരോണിനെയും,മോഷ്‌ടിച്ച തൊണ്ടിമുതല്‍ വില്‍ക്കാന്‍ സഹായിച്ച തെറ്റുവഴിസ്വദേശി കോലാക്കല്‍ വൈശാഖിനെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.ഉടമസ്‌ഥനില്ലാത്ത സമയങ്ങളില്‍ പ്രതി ഷാരോണിന്റെ പിതാവായിരുന്നു ഈ വീട്‌ നോക്കി നടത്തിയിരുന്നത്‌.ഈ സാഹചര്യം മുതലെടുത്താണ്‌ പ്രതി മോഷണം നടത്തിയത്‌.മോഷണത്തിനു ശേഷം അന്യ സംസ്‌ഥാനത്തേക്ക്‌ കടന്ന പ്രതി നാട്ടിലെത്തിയതറിഞ്ഞ്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കേളകത്ത്‌ വച്ച്‌ പ്രതി പിടിയിലായത്‌ .ഷാരോണിനെ ചോദ്യം ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ്‌ മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച കുറ്റത്തിന്‌ പോലീസ്‌ വൈശാഖിനെ അറസ്‌റ്റ് ചെയ്‌തത്‌. റിമാന്‍ഡിലായിരുന്ന പ്രതികളെ രണ്ടുദിവസം മുമ്പാണ്‌ പോലീസ്‌ തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങിയത്‌. കേളകം എസ്‌ ഐമാരായ കെ അനീന്ദ്രന്‍ ,കൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.
തെളിവെടുപ്പില്‍ സ്വര്‍ണ്ണം ഒഴികെയുള്ള തൊണ്ടിമുതലുകള്‍ പോലീസ്‌ കണ്ടെത്തി . തെളിവെടുപ്പിനും വൈദ്യപരിശോധനയ്‌ക്കും ശേഷം പ്രതികളെ കൂത്തുപറമ്പ്‌ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW