Tuesday, August 20, 2019 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

പ്രളയം: കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നു-മന്ത്രി

uploads/news/2019/07/323766/k1.jpg

കണ്ണൂര്‍: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുജന സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ ചെറിയ സഹായം മാത്രമാണ്‌ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നും ലഭിച്ചത്‌. പ്രളയത്തെ തുടര്‍ന്ന്‌ 31,000 കോടിയിലധികം രൂപയുടെ നാശനഷ്‌ടങ്ങള്‍ സംസ്‌ഥാനത്തുണ്ടായി. ആറായിരത്തോളം കോടി രൂപയാണ്‌ സര്‍ക്കാറിന്‌ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
സമാനതകളില്ലാത്ത പ്രളയമാണ്‌ കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായത്‌. ഹൃദയത്തില്‍ മനുഷ്യസ്‌നേഹമുള്ള ഓരോരുത്തരും ഏതെങ്കിലും രീതിയില്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്‌ നാം കണ്ടു. മറ്റിടങ്ങളിലായിരുന്നു ഇത്ര വലിയ പ്രളയമുണ്ടായതെങ്കില്‍ പിടിച്ചുനില്‍ക്കാനാവതെ തകര്‍ന്നു പോയെനെ. അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന്‌ കരകയറാന്‍ വര്‍ഷങ്ങള്‍ എടുത്തെന്നു വരും.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നമ്മളൊന്നായി ധീരതയോടെ അതിനെ നേരിടുകയും അതിവേഗം ദുരന്തത്തില്‍ നിന്നു കരകയറുകയും ചെയ്‌തു. പ്രളയത്തില്‍ നശിച്ചത്‌ അതേപടി പുനസൃഷ്‌ടിക്കുക എന്നതിലുപരി പുതിയൊരു കേരളം സൃഷ്‌ടിക്കുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ഒരു ദിവസത്തെ കനത്ത മഴയില്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. രണ്ടിടത്ത്‌ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 85 പേര്‍ കഴിയുന്നുണ്ട്‌. ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. കാലവര്‍ഷ ദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും എല്ലാവരും സജ്‌ജരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. മഴ, കാറ്റ്‌, തിരമാല തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ നല്‍കുന്ന മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുകയും മുന്‍കരുതലുകള്‍ കൈകൊള്ളുകയും വേണം. കഴിഞ്ഞ വര്‍ഷം പ്രളയം ശക്‌തിപ്പെടുന്ന വേളയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക്‌ മാറാനുള്ള അധികൃതരുടെ നിര്‍ദ്ദേശം പാലിക്കാന്‍ ആളുകള്‍ സന്നദ്ധരാവാതിരുന്നത്‌ പിന്നീട്‌ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്ാറയാവണമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും കാലവര്‍ഷത്തിലുമായി ജില്ലയില്‍ 31 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ ധനസഹായം സമയബന്ധിതമായി നല്‍കാനായി. പ്രളയത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൃഷി നശിച്ചവര്‍ക്ക്‌ ആറര കോടി രൂപ ധനസഹായം ഇതിനകം നല്‍കി. കൂടാതെ 2259 പേര്‍ക്ക്‌ വിള ഇന്‍ഷൂറന്‍സും 132 പേര്‍ക്ക്‌ ഭൂമിയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ ധനസഹായവും നല്‍കി.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW