Tuesday, August 20, 2019 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട നീതിയും പൗരാവകാശങ്ങളും നിഷേധിക്കുന്നു: പാച്ചേനി

തലശ്ശേരി: അധികാരത്തിന്റെ കിരീടവും ചെങ്കോലും കയ്യിലുള്ളവര്‍ അത്‌ ഉപയോഗിച്ചു ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട നീതിയും പൗരാവകാശങ്ങളും നിഷോധിക്കുകയാണെന്ന്‌ ഡി. സി. സി പ്രസിഡണ്ട്‌ സതീശന്‍ പാച്ചേനി. കേരള സ്‌റ്റേറ്റ്‌ സര്‍വ്വീസ്‌ പെന്‍ഷനേര്‍സ്‌ അസോസിയേഷന്‍ (കെ. എസ്‌. എസ്‌. പി. എ) തലശ്ശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വരവേല്‍പ്പും വനിത സമ്മേളനവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റക്കാരനായ എം.എല്‍.എയെ ചോദ്യം ചെയ്യണമെും അദ്ദേഹം ആവശ്യപ്പെട്ടു. കെ. യമുന അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുധാകരന്‍, സി. മോഹനന്‍, കെ. കെ നാരായണന്‍, എ. പി ഗീതാബായ്‌ സംസാരിച്ചു. വനിത സമ്മേളനം നഗരസഭ വാര്‍ഡ്‌ കൗസിലര്‍ എ. വി ശൈലജ ഉദ്‌ഘാടനം ചെയ്‌തു. പി. ഒ ഗിരിജ, കെ. യമുന, കെ. പ്രഭാകരന്‍, സി. ടി സുരേന്ദ്രന്‍ പി. ലതിക സംബന്ധിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW