Monday, August 19, 2019 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

വീടിന്റെ ഗ്രില്ലില്‍ വൈദ്യുതി കടത്തിവിട്ട്‌ കൊല്ലാന്‍ ശ്രമം: കുറ്റവാളികളെ കണ്ടെത്താത്തതില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം

ഇരിട്ടി: വീടിന്റെ ഗ്രില്ലില്‍ വൈദ്യുതി കടത്തിവിട്ട്‌ കുടുംബനാഥനെയും കുടുംബത്തേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാത്ത പോലിസ്‌ നടപടിയില്‍ കോണ്‍ഗ്രസ്‌ ഇരിട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്‌ ഇരിട്ടി ബൂത്ത്‌ പ്രസിഡണ്ടും ഇരിട്ടി ടൗണിലെ വ്യാപാരിയുമായ പി.പി.അബ്‌ദുള്ള കുട്ടിയെയും കുടുംബത്തെയുമാണ്‌ വീട്ടിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലില്‍ വൈദ്യുതി കടത്തിവിട്ട്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.
സംഭാവം നടന്ന്‌ മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത ഇരിട്ടി പൊലിസ്‌ ഇരുട്ടില്‍ തപ്പുകയാണ്‌. വൈദ്യുതി കടത്തിവിടാനായി വൈദ്യുതി ലൈനില്‍ ഘടിപ്പിക്കാന്‍ ക്ലിപ്പ്‌ വാങ്ങിയ കടയും പ്രതിയുടെതെന്ന രേഖാചിത്രവും വരച്ചതല്ലാതെ കേസിന്റെ മുന്നോട്ടുള്ള തുടരന്വേഷണത്തില്‍ കുറ്റകരമായ അനാസ്‌ഥയാണ്‌ പോലിസിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌.
ആദ്യം കേസന്വേഷണം നടത്തിയ എസ്‌.ഐ., സി.ഐ. എന്നീ ഉദ്യോഗസ്‌ഥര്‍ സ്‌ഥലംമാറിപോയി ഇപ്പോള്‍ ഇരിട്ടി സ്‌റ്റേഷനില്‍ പുതിയ ആളുകളാണ്‌ചുമതലയേറ്റിട്ടുള്ളത്‌. എത്രയും പെട്ടെന്ന്‌ അന്വേഷണം നടത്തി കുറ്റക്കാരെനിയത്തിന്റെ മുമ്പില്‍ കൊണ്ട്‌ വന്നില്ലെങ്കില്‍ പോലിസിനെതിരെ ശക്‌തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി മുന്നോട്ട്‌ പോ കുമെന്ന്‌. യോഗം മുന്നറിയിപ്പ്‌ നല്‍കി. യോഗത്തില്‍ പ്രസിഡണ്ട്‌ പി.എ.നസീര്‍ അദ്ധ്യക്ഷനായി ഡി.സി.സി.ജനറല്‍ സിക്രട്ടറി പി.കെ.ജനാര്‍ദ്ദനന്‍, പി. വി.മോഹനന്‍, പി.എം.ശ്രീധരന്‍ നമ്പ്യാര്‍, കെ.വി.അബ്‌ദുള്ള ഹാജി, സി.വി.രാജന്‍, പി.വി.കേശവന്‍, കെ.രാമകൃഷ്‌ണന്‍, പി.എം. മുരളീധരന്‍, കെ.സുമേഷ്‌ കുമാര്‍, വി.എം.രാജേഷ്‌, സി.കെ.ശശി ധരന്‍,വി.മനോജ്‌, എന്‍.കെ.ഇന്ദുമതി, കെ .ഉഷ, വി.വി. മിനി, ഷാനിദ്‌ പുന്നാട്‌, പി.പി.അബ്‌ദുള്ളക്കുട്ടി, കെ.പി. അഷ്‌റഫ്‌, വയനാന്‍ ശശി, ഇ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി.ജയചന്ദ്രന്‍, കെ.കെ.മുഹമ്മദ്‌ കുട്ടി ,ടി. അജിത്ത്‌ സംസാരിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW