Tuesday, August 20, 2019 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

അധികൃതര്‍ക്ക്‌ മൗനം: തിരുമേനി മുതുവം അങ്കണവാടിയില്‍ വര്‍ക്കര്‍മാരുടെ കസേരകളി തുടരുന്നു

ചെറുപുഴ: തിരുമേനി മുതുവം അങ്കണവാടിയില്‍ രണ്ട്‌ വര്‍ക്കര്‍മാരെ നിയമിയിച്ച്‌ അധികൃതര്‍ കസേരകളിക്ക്‌ അരങ്ങൊരുക്കി. ഒരാഴ്‌ചയായി തുടരുന്ന അനിശ്‌ചിതത്വം മാറ്റാന്‍ അധികൃതര്‍ക്കായില്ല.മുതുവം അങ്കണവാടിയിലെ വര്‍ക്കര്‍ കൊല്ലാടയിലേയ്‌ക്ക് സ്‌ഥലം മാറിപ്പോയതോടെയാണ്‌ കസേരകളി തുടങ്ങിയത്‌.
ഇവിടേയ്‌ക്ക് പരുത്തിക്കല്ല്‌ അങ്കണവാടി വര്‍ക്കര്‍ ജോളി സെബാസ്‌റ്റ്യനെയും ചാത്തമംഗലം അങ്കണവാടി വര്‍ക്കര്‍ ജാന്‍സി എ.എല്‍ .ഉം സ്‌ഥലം മാറ്റത്തിന്‌ പെരിങ്ങോം സംയോജിത ശിശു വികസന ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കി.ഇതില്‍ സീനിയോറിറ്റി കൂടുതലുള്ളയാള്‍ക്കാണ്‌ സ്‌ഥലം മാറ്റം ലഭിക്കേണ്ടിയിരുന്നത്‌. സീനിയോറിറ്റി ഉള്ളത്‌ വര്‍ക്കര്‍ ജോളി സെബാസ്‌റ്റ്യനായിരുന്നു. ഇതിനെ മറികടന്ന്‌ നിയമനം ലഭിച്ചത്‌ ജാന്‍സിക്കായിരുന്നു. ജോളിയുടെ അപേക്ഷ കണ്ടിട്ടില്ല എന്നായിരുന്നു അധികൃതര്‍ വിശദീകരിച്ചത്‌.ഇതോടെ ജോളി പരുത്തിക്കല്ല്‌ അങ്കണവാടിയില്‍ തുടര്‍ന്നു.എന്നാല്‍ ഇടതു യൂണിയനില്‍പ്പെട്ട മറ്റൊരാള്‍ നല്‍കിയ പരാതിയില്‍ പരിശോധനയ്‌ക്ക് എത്തിയ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോളിയുടെ കാണാതായെന്ന്‌ പറയുന്ന അപേക്ഷ കാണുകയും ക്രമക്കേട്‌ കണ്ടെത്തുകയും ചെയ്‌തു. ഉടനടി തെറ്റ്‌ തിരുത്താന്‍ ഉത്തരവിടുകയും ചെയ്‌തു. ഇതുപ്രകാരം 12-7-19 ന്‌ ജോളിക്ക്‌ മുതുവം അങ്കണവാടിയിലേയ്‌ക്ക് നിയമന ഉത്തരവ്‌ നല്‍കി.ജോളിക്ക്‌ എട്ട്‌ വര്‍ഷവും ജാന്‍സിക്ക്‌ ആറ്‌ വര്‍ഷത്തോളവും ആണ്‌ സര്‍വീസ്‌. വിധവയായ ജോളിക്ക്‌ ജാന്‍സിയേക്കാള്‍ പ്രായവുമുണ്ട്‌.
നിയമന ഉത്തരവുമായി 15-ാം തിയതി എത്തിയ ജോളി അറ്റന്‍ഡന്‍സ്‌ രജിസ്‌റ്ററില്‍ ഒപ്പിടുകയും ചെയ്‌തു. എന്നാല്‍ ചൊവ്വാഴ്‌ച ജോളി എത്തിയപ്പോള്‍ ഇവരെ ഒപ്പിടാന്‍ ജാന്‍സി അനുവദിച്ചില്ല.അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ജോളി ഭിത്തിയില്‍ പതിച്ച ഒരു വെള്ളക്കടലാസില്‍ ഒപ്പിടുകയാണ്‌ ചെയ്ുയന്നത്‌. ജാന്‍സിയെ തിരികെ ചാത്തമംഗലത്തേയ്‌ക്ക് മാറ്റി നിയമിച്ചെങ്കിലും ഉത്തരവ്‌ കൈപ്പറ്റാനും പോകാനും ഇവര്‍ തയ്യാറായിട്ടില്ല. ഇതിനിടെ വാര്‍ഡിന്‌ പുറത്തുള്ള രണ്ട്‌ പഞ്ചായത്തംഗങ്ങള്‍ എത്തി ജോളിയെ ഭീഷിണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്‌.
ജാന്‍സി ഭരണപക്ഷ അനുകൂല സംഘടനയിലും ജോളി കോണ്‍ഗ്രസ്‌ അനുകൂല സംഘടനയിലും അംഗമാണ്‌.എട്ട്‌ ദിവസമായി തുടരുന്ന നാടകം അവസാനിപ്പിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല.താന്‍ നല്‍കിയ നിയമന ഉത്തരവ്‌ അനുസരിപ്പിക്കാന്‍ കഴിയാതെ വെട്ടിലായ പ്രോഗ്രാം ഓഫീസര്‍ വിഷമിക്കുകയാണ്‌.കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്രി പെരിങ്ങോം ശിശു വികസന ഓഫീസര്‍ ഇവര്‍ സ്‌ഥലം മാറ്റം വാങ്ങിയിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW