Tuesday, August 20, 2019 Last Updated 59 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

മണല്‍ത്തിട്ട നീക്കിയില്ല; വലഞ്ഞ്‌ നാട്ടുകാര്‍

uploads/news/2019/07/323740/a3.jpg

ചേര്‍ത്തല/തുറവൂര്‍: അന്ധകാരനഴി പൊഴിമുഖത്തെ മണല്‍ത്തിട്ട നീക്കം ചെയ്യാന്‍ നടപടിയില്ല. വെള്ളക്കെട്ടില്‍ വലഞ്ഞ്‌ നാട്‌. പട്ടണക്കാട്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അഴിമുഖം തുറക്കാത്തത്‌ മൂലം തുറവൂര്‍ കരിനിലങ്ങളോട്‌ ചേര്‍ന്ന്‌ താമസിക്കുന്നവരും എഴുപുന്ന, കോടംതുത്ത്‌, കുത്തിയതോട്‌, തുറവൂര്‍, പട്ടണക്കാട്‌, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്‌ എന്നീ പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ മേഖലയില്‍ കഴിയുന്നവരും വെള്ളകെട്ട്‌ മൂലം ദുരിതം അനുഭവിക്കുകയാണ്‌.
മൈനര്‍ ഇറിഗേഷന്‍ വകുപ്പ്‌ അധികൃതരുടെ അനാസ്‌ഥയാണ്‌ മണല്‍ത്തിട്ട നീക്കം ചെയ്യുന്നത്‌ വൈകുന്നതിന്‌ കാരണമെന്നാണ്‌ വിമര്‍ശനം. കടല്‍വെള്ളം കയറി മേഖലയിലെ ജലാശയങ്ങള്‍ ശുചീകരിക്കുന്ന പ്രക്രിയ തടസപ്പെടുന്നത്‌ ഗുരുതരമായ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.
കടല്‍വെള്ളം കയറി ജലാശയങ്ങളിലെ മാലിന്യം തുടച്ചുനീക്കുന്നത്‌ മത്സ്യങ്ങളുടെ പ്രജനനത്തിനും സഹായകമാണ്‌. മണല്‍ നീക്കം ചെയ്യാത്തത്‌ പൊഴിച്ചാലിനേയും അനുബന്ധ ഇടതോടുകളേയും ആശ്രയിച്ച്‌ കഴിയുന്ന ആയിരക്കണക്കിന്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളേയും പട്ടിണിയിലാക്കി.
പ്രകൃതിയുടെ സംരക്ഷണയില്‍ ഉള്‍നാടന്‍ മേഖലയില്‍ മുട്ടയിട്ട്‌ വളരുന്ന മല്‍സ്യങ്ങളുടെ പ്രജനനപ്രക്രിയയും താളംതെറ്റുന്നിന്‌ കാരണമായി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ അഴിമുഖത്തെ മണല്‍ത്തിട്ട നീക്കി വെള്ളക്കെട്ട്‌ പരിഹരിച്ചിരുന്നു. ഇത്തവണ മഴ കുറവായതിന്റെ പേരിലാണ്‌ അധികൃതര്‍ മണല്‍തിട്ട നീക്കുന്നത്‌ വൈകിപ്പിച്ചതെന്നാണ്‌ ആക്ഷേപം.
സ്‌പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും മണല്‍ നീക്കം ചെയ്യാത്തതിനാല്‍ നീരൊഴുക്ക്‌ സുഗമമല്ലെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. അഴിമുഖത്ത്‌ അടിഞ്ഞുകൂടിയ മണല്‍ പൂര്‍ണമായി നീക്കം ചെയ്‌ത്‌ ഉള്‍പ്രദേശങ്ങളില്‍ അടക്കമുള്ള വെള്ളക്കെട്ട്‌ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) ദേശീയ കൗണ്‍സില്‍ അംഗം ജോയ്‌ സി. കമ്പക്കാരന്‍ ഇറിഗേഷന്‍, റവന്യു മന്ത്രിമാര്‍ക്കും ജില്ലാ കലക്‌ടര്‍ക്കും നിവേദനം നല്‍കി.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW