Tuesday, August 20, 2019 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

മലയാളിയുടെ മനസില്‍ മായാത്ത മുദ്ര പതിപ്പിച്ച്‌ ഹരിപ്പാട്‌ വി. സുദര്‍ശനന്‍ വിടവാങ്ങി

uploads/news/2019/07/323739/a2.jpg

ഹരിപ്പാട്‌: കഥാപ്രസംഗകലയെ ജനകീയമാക്കുന്നതില്‍ വി.സാംബശിവന്‌ ശേഷം മുഖ്യപങ്ക്‌ വഹിച്ചവരില്‍ ഒരാളാണ്‌ ഹരിപ്പാട്‌ വി.സുദര്‍ശനന്‍. തന്റെ ഏറ്റവുമധികം ജനപ്രീതി പിടിച്ചുപറ്റിയ കഥ പറഞ്ഞാണ്‌ ഒടുവില്‍ രംഗം വിട്ടതെന്നത്‌ യാദൃശ്‌ചികത. ചികിത്സയ്‌ക്ക്‌ ശേഷം കലാപ്രവര്‍ത്തനത്തില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ വിഫലമാക്കിയാണ്‌ സുദര്‍ശനന്‍ യാത്രയായത്‌.
ഏറ്റവുമധികം വേദിയില്‍ അവതരിപ്പിച്ച നാറാണത്ത്‌ ഭ്രാന്തന്‍ എന്ന കഥ സഹൃദയരുടെ ആവശ്യപ്രകാരം 2016 ല്‍ ഇടുക്കി പുറ്റിടിയില്‍ അവതരിപ്പിച്ചതാണ്‌ ഒടുവിലത്തെ പരിപാടി. 2010 ല്‍ ഹൃദയസംബന്ധമായ തകരാര്‍ കണ്ടെത്തുകയും തുടര്‍ന്ന്‌ എറണാകുളത്തെ രണ്ട്‌ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ 2014 ല്‍ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി. ഡയാലിസിസ്‌ ചെയ്‌തു കൊണ്ട്‌ തന്റെ കലാസപര്യ തുടര്‍ന്നെങ്കിലും 2016 ന്‌ ശേഷം കൂടുതല്‍ അവശനായി.
പഠനകാലത്തും തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളിലും ഡി.വൈ.എഫ്‌.ഐയിലും സി.പി.എമ്മിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട്‌ സജീവ രാഷ്‌ട്രീയം വിട്ട്‌ കഥാപ്രസംഗത്തില്‍ മുഴുകി. 35 വര്‍ഷത്തിനിടയില്‍ 37 കഥകള്‍ അവതരിപ്പിക്കുകയും 37 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തു.
സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന്‌ പുറമെ വി.സാംബശിവന്‍, കെടാമംഗലം സദാശിവന്‍ എന്നിവരുടെ പേരിലുള്ള അവാര്‍ഡുകളും ലഭിച്ചു. സാംബശിവന്‌ ശേഷം കഥാപ്രസംഗകലാ സംഘടനയുടെ ജന.സെക്രട്ടറിയായി. എ.കെ.ജി, കര്‍ണന്‍, ശ്രീനാരായണഗുരു, രാമായണം, സഖാവ്‌ ഇ.എം.എസ്‌, മാക്‌ബത്ത്‌, നാരാണത്ത്‌ ഭ്രാന്തന്‍ എന്നിവയെല്ലാം സ്വദേശത്തും വിദേശത്തും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച കഥകളാണ്‌.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW