Tuesday, August 20, 2019 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

കാലവര്‍ഷം ശക്‌തം; നെഞ്ചിടിപ്പേറി

uploads/news/2019/07/323738/a1.jpg

ആലപ്പുഴ: തോരാ മഴ ആറുദിവസമായപ്പോഴേക്കും ജില്ലാ വീണ്ടും പ്രളയ ഭീതിയിലായി. പമ്പാ നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇതോടെ ജില്ലയിലെ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങി.
കാലവര്‍ഷത്തിനൊപ്പം ശക്‌തമായി അനുഭവപ്പെടുന്ന കടല്‍ക്ഷോഭവും തീരദേശങ്ങളെ പ്രതിസന്ധിയിലാക്കി. അതിനിടെ ആറാട്ടുപുഴയിലും കലവൂര്‍ വില്ലേജില്‍ കാട്ടൂരും രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കാട്ടൂര്‍ ലയോള ഹാളില്‍ തുടങ്ങിയ 17 കുടുംബങ്ങളിലെ 56 പേരാണ്‌ ഉള്ളത്‌. ആറാട്ടുപുഴ നല്ലാണിക്കല്‍ ജി.പി.എല്‍.പി.സ്‌കൂളില്‍ തുടങ്ങിയ 37 കുടുംബങ്ങളില്‍ നിന്ന്‌ 145 പേരാണ്‌ കഴിയുന്നത്‌. കാലവര്‍ഷം ആരംഭിച്ചതോടെ നാശനഷ്‌ടത്തിന്റെ തോത്‌ ഉയരുകയാണ്‌. ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച അലര്‍ട്ടുകള്‍ ജില്ലയില്‍ മാറ്റമില്ലാതെ തുടരുകയാണ്‌. ജില്ലയിലെ പ്രധാന ആറുകളായ പമ്പ, അച്ചന്‍കോവില്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്‌. ഇതിന്‌ തീരത്ത്‌ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
തോട്ടപ്പള്ളി സ്‌പില്‍വേ പൊഴി മുറിച്ചു. കാലവര്‍ഷം ശക്‌തിപ്രാപിച്ച്‌ കുട്ടനാടിന്റെ കിഴക്കന്‍ മേഖലകളില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെയാണ്‌ 40 ഷട്ടറുകളും തുറന്ന്‌ പൊഴി മുറിച്ച്‌ കടലിലേക്ക്‌ വെള്ളമൊഴുക്കാന്‍ തീരുമാനിച്ചത്‌. 150 മീറ്റര്‍ നീളത്തിലും, 20 മീറ്റര്‍ വീതിയിലും, മൂന്ന്‌ മീറ്റര്‍ ആഴത്തിലുമാണ്‌ മണല്‍ നീക്കി പൊഴി മുറിച്ച്‌ വെള്ളം കടലിലേക്ക്‌ ഒഴുക്കുക. ഹിറ്റച്ചി യന്ത്രമുപയോഗിച്ച്‌ ഒരു മാസം മുമ്പ്‌ ആരംഭിച്ച പ്രവര്‍ത്തിയില്‍ 120 മീറ്റര്‍ നീളത്തില്‍ പൊഴി മുറിച്ചിരുന്നു.
ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ബാക്കിയുള്ള 30 മീറ്റര്‍ നീളം കൂടി മുറിക്കാന്‍ ജലസേചന വകുപ്പ്‌ അധികൃതര്‍ തീരുമാനിച്ചത്‌. ഇതിനായി പുലര്‍ച്ചെ യന്ത്രമെത്തിച്ചിരുന്നു. ജലനിരപ്പ്‌ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ്‌ പൊഴി മുറിച്ചത്‌.
മഴക്കൊപ്പം വീശിയടിക്കുന്ന ശക്‌തമായ കാറ്റില്‍ വിവിധയിടങ്ങളില്‍ വന്‍ മരങ്ങളും കടപുഴകി. കാലവര്‍ഷക്കെടുതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആറ്‌ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്‌. അതേസമയം, തീരദേശങ്ങളിലെ അപകടാവസ്‌ഥ കണക്കിലെടുത്ത്‌ മത്സ്യബന്ധനത്തിന്‌ ആരും പോകരുതെന്ന്‌ ഫിറഷീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
തിരമാല മൂന്ന്‌ മീറ്റര്‍ ഉയരത്തില്‍ അടിക്കാന്‍ സാധ്യത കണക്കിലെടുത്താണ്‌. തീരത്ത്‌ ചാകര ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ വിലക്ക്‌ ലംഘിച്ച്‌ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങുന്നത്‌ വലിയ സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്‌.
അതിനാല്‍ ശക്‌തമായ നിരീക്ഷണമാണ്‌ ജില്ലാ ഭരണകൂടം ചെയ്‌തിരിക്കുന്നത്‌. അമ്പലപ്പുഴ പുറക്കാട്‌, നീര്‍ക്കുന്നം, ആറാട്ടുപുഴ എന്നീ പ്രദേശങ്ങളിലാണ്‌ കടല്‍ക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്‌.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW