Tuesday, August 20, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

പ്രളയത്തിനു ശേഷം വിതരണത്തിനെത്തിച്ച കന്നാസുകള്‍ നശിക്കുന്നു

എടത്വാ: മഹാപ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ നല്‍കാനായി എത്തിച്ച കന്നാസുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പഞ്ചായത്ത്‌ ഓഫീസില്‍ കിടന്ന്‌ നശിക്കുന്നു.
തലവടി ഗ്രാമ പഞ്ചായത്ത്‌ ഓഫിസിലാണ്‌ കലക്‌ടറേറ്റില്‍ നിന്നും എത്തിച്ച 20 ലിറ്ററിന്റെ അറുനൂറോളം കന്നാസുകള്‍ വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന്‌ ഓഫീസിലെ മുറിക്കുള്ളില്‍ കിടന്ന്‌ നശിക്കുന്നത്‌. പഞ്ചായത്തിലെ ദുരിതം മനസിലാക്കാനായി മന്ത്രി തോമസ്‌ ഐസക്‌ എത്തിയപ്പോള്‍ ജനങ്ങളുടെ ആവശ്യപ്രകാരം പഞ്ചായത്തിലെ 15 വാര്‍ഡിലും ദുരിതബാധിതര്‍ക്ക്‌ രണ്ട്‌ കന്നാസും അതില്‍ വെള്ളവും നല്‍കുമെന്നായിരുന്നു നല്‍കിയ ഉറപ്പെന്നും എന്നാല്‍ ജനങ്ങള്‍ക്ക്‌ വെള്ളമില്ലാതെ ഒരു കന്നാസ്‌ മാത്രം ആണ്‌ നല്‍കിയതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രളയം കഴിഞ്ഞ്‌ ഒരു വര്‍ഷം ആകാറായിട്ടും കന്നാസുകള്‍ വിതരണം ചെയ്യാനോ വേണ്ടെങ്കില്‍ തിരികെ കലക്‌ടറ്റിലേറ്റിക്ക്‌ നല്‍കാനോ വേണ്ട നടപടി മാത്രം ഇതുവരെ അധികൃതര്‍ കൈകൊണ്ടിട്ടില്ല. വിതരണം ചെയ്യാതെ അറുനൂറില്‍ കൂടൂതല്‍ കന്നാസുകള്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നതായും ഇതില്‍ നിന്ന്‌ ഇപ്പോഴും കുറയുന്നതായും ആക്ഷേപം ഉണ്ട്‌. വേറെ പഞ്ചായത്തില്‍ വിതരണം ചെയ്യേണ്ട കന്നാസ്‌ ആണ്‌ ഇതെന്നാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ പറയുന്നത്‌.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW