Tuesday, August 20, 2019 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

പച്ചക്കറി കൃഷിയിലും കോഴിവളര്‍ത്തലിലും വിജയഗാഥ രചിച്ച്‌ അരുണ്‍

അമ്പലപ്പുഴ: പച്ചക്കറി കൃഷിയിലും കോഴിവളര്‍ത്തലിലും വിജയഗാഥ രചിച്ച്‌ അരുണിന്റെ തേരോട്ടം. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ പഞ്ചായത്ത്‌ നാലാം വാര്‍ഡ്‌ ഗുരുപാദം ജങ്‌ഷനു സമീപത്തെ കോട്ടപ്പറമ്പ്‌ വീട്ടില്‍ പരേതനായ തോമസിന്റെയും പൗളിയുടെയും മകന്‍ അരുണ്‍ ജെ. തോമസാ (35)ണ്‌ വീടിനു ചുറ്റുമുളള പരിമിതമായ സ്‌ഥലത്ത്‌ കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്‌.
വീടിന്റെ ഷീറ്റു മേഞ്ഞ മേല്‍ക്കൂരക്കുമുകളില്‍ ഗ്രോബാഗുകള്‍ നിരത്തി അതില്‍ പയറും, വെണ്ടയും, തക്കാളിയും, കാന്താരി മുളകും, നിലത്ത്‌ കോവലുമാണ്‌ കൃഷി ചെയ്യുന്നത്‌.
ഐ.ടി.ഐയില്‍ ഇലക്‌ട്രീഷ്യന്‍ ട്രേഡ്‌ വിജയിച്ച ശേഷമാണ്‌ അരുണ്‍ കൃഷിയിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌.
വീടുകളില്‍ വയറിങ്‌ പ്ലമ്പിങ്‌ ജോലികള്‍ തുടരുന്നതിനിടെയാണ്‌ ഒഴിവു സമയങ്ങളിലെ കൃഷി. നാല്‌ വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ചതോടെ രണ്ടു വയസുകാരന്‍ മകനെ വിട്ടു നില്‍ക്കാന്‍ കഴിയാതായതോടെ വയറിങ്ങിനും പ്ലമ്പിങ്ങിനുമായി പുറത്ത്‌ പോയി ജോലി ചെയ്യുന്നത്‌ കുറച്ചു. ഇതോടെ മുഴുവന്‍ സമയ കൃഷിയുമായി. ഈ ഘട്ടത്തിലാണ്‌ പച്ചക്കറി കൃഷിക്കൊപ്പം മുട്ടക്കോഴി കൃഷിയെന്ന ആശയമുദിച്ചത്‌.
നൂറ്‌ എണ്ണത്തിലാരംഭിച്ച കോഴി കൃഷി പ്രളയത്തിനു മുമ്പ്‌ 500 ലെത്തിയിരുന്നു. അരുണ്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മുമ്മ കോഴിയെ അടയിരുത്തി മുട്ടവിരിയിച്ചിരുന്നു. ഇതിലെ കൗതുകവും ജിജ്‌ഞാസയുമാണ്‌ കോഴിമുട്ട കൃഷിയിലേക്കു തിരിയാന്‍ പ്രധാന കരണമെന്ന്‌ ആരുണ്‍ പറഞ്ഞു. ഇതോടൊപ്പം കാടക്കോഴി കൃഷിയുമാരംഭിച്ചു.
കൊത്തിയരിഞ്ഞ പുല്ലും, നാടന്‍ തീറ്റയുമല്ലാതെ അസംസ്‌കൃതമായതൊന്നും കോഴിക്ക്‌ നല്‍കില്ല. ഓരോ ദിവസവും ലഭിക്കുന്ന മുട്ട ആലപ്പുഴ മുതല്‍ വണ്ടാനം വരെയുള്ള കടകളിലെത്തിച്ച്‌ അന്നന്നുതന്നെ വിറ്റു തീര്‍ക്കും.
തമിഴ്‌ നാട്ടില്‍ നിന്നെത്തുന്ന മുട്ടയേക്കാള്‍ ഗുണനിലവാരമുള്ളതും പഴക്കമില്ലാത്തതുമായ മുട്ടയെടുക്കാന്‍ സ്‌ഥിരം കച്ചവടക്കാരുമുണ്ടന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ പ്രളയത്തിനു മുമ്പ്‌ 1000 രൂപയായിരുന്ന തീറ്റക്ക്‌ ഇപ്പോള്‍ 1400 ആയി വിലയുയര്‍ന്നത്‌ കോഴി വളര്‍ത്തല്‍ പ്രതിസന്ധിയിലാക്കി. കോഴിവളര്‍ത്തലില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പച്ചക്കറി കൃഷി നേരത്തെ നിര്‍ത്തി.
തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ നഷ്‌ടം താങ്ങാനാകാതെ ഇപ്പോള്‍ കോഴി വളര്‍ത്തലും അവസാനിപ്പിക്കേണ്ട സ്‌ഥിതിയാണ്‌. അങ്ങനെ വന്നാല്‍ തുടര്‍ന്ന്‌ പച്ചക്കറി കൃഷിയും, ഒപ്പം വയറിങ്ങും പ്ലമ്പിങ്ങും സജീവമായി തുടരുമെന്നും അരുണ്‍ പറഞ്ഞു. കൃഷിയില്‍ അരുണിന്‌ സഹായിയായി അമ്മ പൗളിയും ആറു വയസുകാരനായ മകന്‍ അജോയും ഒപ്പമുണ്ട്‌.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW