Tuesday, August 20, 2019 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

റോഡ്‌ നന്നാക്കണം; കുഴിയില്‍ക്കിടന്ന്‌ പ്രതിഷേധം

തുറവൂര്‍: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ താലൂക്കിന്റെ വടക്കന്‍ മേഖല വെള്ളത്തിലായി. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്‌, കുത്തിയതോട്‌, തുറവൂര്‍, പട്ടണക്കാട്‌ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന്‌ വീടുകള്‍ വെളളത്തിലാണ്‌. കായലിലും പൊതുതോടുകളിലും ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നു.
പെയ്‌ത്ത്‌ വെള്ളം ഒഴുകി പോകുന്നതിന്‌ സൗകര്യമില്ലാത്തതാണ്‌ പലയിടത്തും വെള്ളക്കെട്ട്‌ രൂക്ഷമാകുന്നതിന്‌ കാരണമായത്‌. ദേശീയപാതയിലും ഇടറോഡുകളിലുമടക്കം പാതയോരങ്ങളില്‍ വെളളക്കെട്ട്‌ രൂപപ്പെട്ടത്‌ വാഹന, കാല്‍നട യാത്രക്കാര്‍ക്ക്‌ ഭീഷണിയായി.
കുത്തിയതോട്‌ പഞ്ചായത്തിലെ കാളപ്പറമ്പ്‌, പനമ്പിത്തറ, കരാച്ചിറ, ആഞ്ഞിലിക്കല്‍, കരോട്ട്‌, പൊന്‍പുറം, കൂപ്ലിത്തറ, കണ്ണാട്ട്‌, പാടത്ത്‌, ഇരുമ്പന്‍ചിറ കോളനി, വടക്കേത്തലക്കല്‍, കാനാപറമ്പ്‌ കോളനി, കണ്ണേക്കാട്ട്‌, കൊല്ലാറ, നെരിയില്‍, തഴുപ്പ്‌, മരിയപുരം, പുതുകാട്ടുവെളി, രാമനേഴത്ത്‌, പാട്ടുകുളങ്ങര ലക്ഷംവീട്‌ കോളനി, മേക്കോടത്ത്‌ കോളനി, ചാത്തന്‍വേലി, കോതാട്ടുവെളി, കടമാട്ട്‌ നികര്‍ത്ത്‌, നായില്ലത്ത്‌ കോളനി, തട്ടാപറമ്പ്‌ കോളനി, ചാലാപ്പള്ളി കോളനി, തറയില്‍ പ്രദേശങ്ങളിലെ വീടുകളും താഴ്‌ന്ന പ്രദേശങ്ങളും വെളളത്തിലാണ്‌.
തുറവൂര്‍ പഞ്ചായത്തില്‍ കളരിക്കല്‍, ഹേലാപുരം, പുത്തന്‍ചന്ത കിഴക്ക്‌, ചൂര്‍ണിമംഗലം, കാടാത്തുരുത്ത്‌, ആലുംവരമ്പ്‌, വളമംഗലം വടക്ക്‌ പ്രദേശങ്ങളിലും കോടംതുരുത്ത്‌ പഞ്ചായത്തില്‍ പുത്തന്‍പുര, മോന്തച്ചാല്‍, ചെരുങ്കല്‍, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറ്‌, വട്ടക്കാല്‍മുക്ക്‌ പട്ടണക്കാട്‌ പഞ്ചായത്തിലെ വെട്ടയ്‌ക്കല്‍, ആറാട്ടുവഴി, കോനാട്ടുശേരി, മേനാശേരി, പാറയില്‍, അന്ധകാരനഴി, എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര കിഴക്ക്‌, കോന്നനാട്‌, കുടപുറം, അരൂരിലെ വെളുത്തുള്ളി, ചന്തിരൂര്‍ എന്നിവിടങ്ങളിലും വെളളക്കെട്ട്‌ രൂക്ഷമായി. തുറവൂര്‍ മേഖലയിലെ റോഡുകളില്‍ വെള്ളം നിറഞ്ഞത്‌ യാത്ര ദുസഹമാക്കി. പൊട്ടിതകര്‍ന്ന റോഡുകളിലെ കുഴികള്‍ തിരിച്ചറിയാനാത്ത സ്‌ഥിതിയാണ്‌.
ആയിരക്കണക്കിന്‌ യാത്രക്കാര്‍ കടന്നുപോകുന്ന തകര്‍ന്ന എന്‍.സി.സി. കവല റെയില്‍വേ സേ്‌റ്റഷന്‍ റോഡ്‌ സഞ്ചാര യോഗ്യമാക്കണമെന്നും വെള്ളക്കെട്ട്‌ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ റോഡിലെ കുഴിയില്‍ കിടന്ന്‌ പ്രതിഷേധിച്ചു. ടി.ജെ റെജിമോന്‍ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW