Tuesday, August 20, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

ആരോഗ്യകേന്ദ്രങ്ങളില്‍ എസ്‌.ആര്‍.എം. പരിശോധന പൂര്‍ത്തിയായി

uploads/news/2019/07/323629/w1.jpg

കല്‍പ്പറ്റ: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സേ്‌റ്ററ്റ്‌ റിവ്യൂ മിഷന്‍ (എസ്‌.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. വി.ആര്‍ രാജു, സേ്‌റ്ററ്റ്‌ പ്രോഗ്രാം മാനേജര്‍ (ആര്‍.സി.എച്ച്‌) ഡോ. നിത വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ്‌ ആരോഗ്യ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്‌.
ആസ്‌പിരേഷണല്‍ ഡിസ്‌ട്രിക്‌ട്ായ വയനാടിന്റെ ആരോഗ്യരംഗം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തുന്നതിനു മുന്നോടിയായിരുന്നു പരിശോധന. കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളായ തരിയോട്‌, മീനങ്ങാടി, പേരിയ, മേപ്പാടി, അമ്പലവയല്‍, പനമരം, നല്ലൂര്‍നാട്‌, ഫാമിലി ഹെല്‍ത്ത്‌ സെന്ററുകളായ നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വാഴവറ്റ, പൊഴുതന, ചീരാല്‍, അപ്പപ്പാറ, യുപിഎച്ച്‌സി മുണ്ടേരി, വൈത്തിരി, ബത്തേരി താലൂക്ക്‌ ആശുപത്രികള്‍, മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മാനന്തവാടി ദേശീയ ആരോഗ്യ ദൗത്യം ഓഫീസ്‌, ഇന്റഗ്രേറ്റഡ്‌ ഡിസീസ്‌ സര്‍വൈലന്‍സ്‌ പ്രോഗ്രാം ഓഫീസ്‌ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.
മാനന്തവാടി ജില്ലാ ആശുപത്രിയിലെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും ലാബ്‌, ഓപറേഷന്‍ തിയേറ്റര്‍, ബ്ലഡ്‌ ബാങ്ക്‌ കാര്യക്ഷമത, ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങളുടെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയും പരിശോധനയ്‌ക്കു വിധേയമാക്കി.
കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും രോഗികള്‍ക്കുള്ള സൗകര്യങ്ങളും വിലയിരുത്തിയ സംഘം ആശുപത്രി അധികൃതര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സേ്‌റ്ററ്റ്‌ മാനേജിങ്‌ ഡയറക്‌ടര്‍ വി. കേശവേന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കലക്‌ടറേറ്റിലെ എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു.
ജില്ലാ കലക്‌ടര്‍ എ.ആര്‍. അജയകുമാര്‍, സബ്‌ കലക്‌ടര്‍ എന്‍.എസ്‌.കെ ഉമേഷ്‌, ഡോ. നിത വിജയന്‍, ഡോ. വി.ആര്‍ രാജു, ഡി.എം.ഒ (ആരോഗ്യം) ഡോ. ആര്‍. രേണുക, ആയുര്‍വേദം, ഹോമിയോ ഡിഎംഒമാര്‍, എസ്‌.ആര്‍.എം അംഗങ്ങള്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്‌, മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW