Tuesday, August 20, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

വനിതാ സി.ഐയുടെ വീട്ടുജോലിക്കാരിയെ കാണാതായ സംഭവം: അന്വേഷണം ആരംഭിച്ചു

മാനന്തവാടി: വനിതാ സിഐയുടെ വീട്ടില്‍ ജോലിക്ക്‌ കൊണ്ടുപോയ സ്‌ത്രീ പീഢനത്തെ തുടര്‍ന്ന്‌ കാണാതായ സംഭവത്തില്‍ പോലീസ്‌ രഹസ്യാന്വേഷണം വിഭാഗം ആന്വേഷണം ആരംഭിച്ചു. പനമരം പോലീസ്‌ സ്‌റ്റഷന്‍ പരിധിയിലെ സി.ഐ താമസിക്കുന്ന കാപ്പുംചാലിലെ വീടിന്റെ പരിസരവാസികളില്‍ നിന്നാണ്‌ ഇന്നലെ അന്വേഷണം നടത്തിയത്‌.
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന വിധത്തിലാണ്‌ പരിസരവാസികളില്‍ നിന്നും മൊഴി ലഭിച്ചതെന്നാണ്‌ വിവരം. എന്നാല്‍ പോലീസ്‌ ഈ കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഇതിനിടെ ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസറോട്‌ എഡിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്‌.
പ്രാഥമിക അന്വേഷണത്തിന്‌ ശേഷം സംഭവത്തില്‍ വസ്‌തുതയുണ്ടെങ്കില്‍ പോലീസിന്‌ രേഖാമൂലം പരാതി നല്‍കാനാണ്‌ വനിതാ സംരക്ഷണ വിഭാഗം തയ്യാറാവുക. നിലവില്‍ മേപ്പാടിയില്‍ ജോലി ചെയ്യുന്ന വനിതാ സി.ഐ.യുടെ വീട്ടില്‍ വീട്ട്‌ വേലക്ക്‌ നിന്ന 22 കാരിയായ ഗായത്രിയെ കാണ്‍മാനില്ലെന്ന്‌ കാണിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ മുജീബുറഹ്‌മാന്‍ അഞ്ച്‌ കുന്ന്‌ ആണ്‌ ഇന്നലെ സബ്‌ കലക്‌ടര്‍ക്ക്‌ പരാതി നല്‍കിയത്‌. നാട്ടുകാരില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ 2018 ഡിസംബര്‍ രണ്ടാം വാരം മുതല്‍ യുവതിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയത്‌.
2017 അവസാനം ബാംഗ്ലൂരില്‍ നിന്നു വഴിതെറ്റി ഒറ്റക്ക്‌ കല്‍പ്പറ്റയിലെത്തിയ യുവതിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചെന്നും പിന്നീട്‌ ഗായത്രിയെ കൂലി വാഗ്‌ദാനം ചെയ്‌ത് സി.ഐ.വീട്ട്‌ ജോലി നല്‍കിയെന്നുമാണ്‌ പരാതിയില്‍ പറയുന്നത്‌. പതിനൊന്ന്‌ മാസത്തോളം വീട്ട്‌ ജോലി ചെയ്‌ത യുവതിയെ ഭക്ഷണം പോലും നല്‍കാതെ പലവിധത്തിലും പീഡിപ്പിച്ചതായും സഹിക്കവയ്യാതെ ഒളിച്ചോടിയെന്നുമാണ്‌ പ്രദേശത്തെ ജനസംസാരമെന്നും പരാതിയിലുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW