Tuesday, August 20, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.54 AM

ബാല്യത്തിലേക്കു തിരിച്ചുനടന്ന്‌ ഉല്ലാസയാത്ര; നമ്മളൊന്നെന്ന്‌ ആ അറുപതുപേര്‍

uploads/news/2019/07/323602/m3.jpg

താനൂര്‍: വി.ആര്‍. നായനാര്‍ സ്‌മാരക ഗ്രന്ഥാലയം നന്മ വയോജനസഭയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി നമ്മളൊന്ന്‌ എന്ന സന്ദേശവുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. 60 കഴിഞ്ഞ 60 വയോജനങ്ങളുമായി തിരൂര്‍ തുഞ്ചന്‍ പറമ്പിലും പടിഞ്ഞാറേക്കരയിലുമായി ഉല്ലാസയാത്രക്ക്‌ എത്തിയവരില്‍ 80 വയസ്‌ പ്രായമുള്ളവരും ഉണ്ടായിരുന്നു. ഒരിക്കല്‍ കൂടി ബാല്യത്തിലേക്ക്‌ തിരിച്ചു പോകുന്ന കാഴ്‌ചയാണ്‌ ഈ യാത്രയുടെ ഭാഗമായി കണ്ടത്‌. മനസിനെ മടുപ്പിക്കുന്ന ചിന്തകള്‍ക്ക്‌ വിരാമമിട്ടു കൊണ്ട്‌ സന്തോഷത്തിന്റെ ലോകം തീര്‍ക്കുകയായിരുന്ന ഈ യാത്രയിലൂടെ വി.ആര്‍.നായനാര്‍ ഗ്രന്ഥാലയം .
കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗണ്‍സിലിന്റെ ഗുരുസംഗമം പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഈ യാത്ര സംഘടിപ്പിച്ചത്‌. പുത്തന്‍ തെരു വി.ആര്‍. നായനാര്‍ ഗ്രന്ഥാലയത്തില്‍ നിന്നും ആരംഭിച്ച ഉല്ലാസയാത്ര സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രഘുപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജീവിതത്തില്‍ ആദ്യമായി തുഞ്ചന്‍ പറമ്പും കടല്‍ത്തീരവും കണ്ടവര്‍ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പും ബാല്യത്തിലും അവിടെ സന്ദര്‍ശിച്ചവരും ഈ കൂട്ടത്തിലുണ്ട്‌. തിരൂര്‍ തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ കോര്‍ഡിനേറ്ററും പ്രശസ്‌ത സാഹിത്യകാരനുമായ ഡോ. കെ. ശ്രീകുമാര്‍ ഈ യാത്രയ്‌ക്ക് ആശംസകളുമായി എത്തിയത്‌ അവരെ കൂടുതല്‍ സന്തോഷിപ്പിച്ചു. നാട്ടുനന്മയുടെ ഒരു പരിചേ്‌ഛദമായി നന്മയുടെ ഈ സന്ദേശവുമായി ഭാഷാപിതാവിന്റെ മണ്ണില്‍ ഉല്ലാസയാത്രയ്‌ക്കായി ഇവര്‍ക്ക്‌ അവസരം നല്‍കിയ വി.ആര്‍. നായനാര്‍ ഗ്രന്ഥാലയത്തെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.
തുഞ്ചന്റെ മണ്ണിലും പിടഞ്ഞാറേക്കരയുടെ മനോഹരമായ കടല്‍ത്തീരത്ത്‌ മണിക്കൂറുകള്‍ ചെലവഴിച്ച്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ ഉല്ലാസയാത്രക്കായി വി.ആര്‍.നായനാര്‍ ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ്‌ രാജന്‍ തയ്ില്‍, ഗ്രന്ഥയാലയം സെക്രട്ടറി പി.എസ്‌. സഹദേവന്‍, നന്മ- വയോജനസഭ സെക്രട്ടറി ടി.വി. രാമകൃഷ്‌ണന്‍, സമത - വനിതാവേദി പ്രസിഡന്റ്‌ കെ.വി. തങ്കം, സെക്രട്ടറി സി.എച്ച്‌. സുഭദ്ര, കോര്‍ഡിനേറ്റര്‍ സി. ഖൈറുന്നീസ, സി. മുഹമ്മദ്‌ ഷാഫി, ടി. കൃഷ്‌ണ രാജു എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW