Tuesday, August 20, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.54 AM

അധ്യാപകര്‍ തമ്മില്‍ സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാകണം: എം.സി. ജോസഫൈന്‍

മലപ്പുറം: വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ അധ്യാപകര്‍ തമ്മില്‍ സൗഹൃദപരമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന്‌ സംസ്‌ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകര്‍ തമ്മില്‍ പലപ്പോഴുമുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളാണ്‌ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ മാറുന്നതെന്നും അതിനാല്‍ സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കോട്ടയ്‌ക്കലിലെ ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിലെ അധ്യാപകനെതിരേ അവിടെ ജോലിചെയ്ുയന്ന അധ്യാപിക കമ്മിഷന്‌ നല്‍കിയ പരാതി പരിഗണിക്കവെയാണ്‌ കമ്മിഷന്‍ അധ്യക്ഷ ഇക്കാര്യം പറഞ്ഞത്‌. അധ്യാപകന്‍ നിരന്തരം മാനസികമായി ഉപദ്രവിക്കുന്നു എന്ന്‌ കാണിച്ച്‌ 2016-ല്‍ കമ്മിഷന്‌ മുമ്പാകെ അധ്യാപിക നല്‍കിയ പരാതിയാണ്‌ കമ്മിഷന്‍ വീണ്ടും പരിഗണിച്ചത്‌. ഇരുകക്ഷികളെയും വിളിപ്പിച്ച്‌ കമ്മീഷന്‍ പരാതി പരിഹരിച്ചു.
പ്രായമായ അമ്മമാരെ മക്കള്‍ സംരക്ഷിക്കാത്ത തരത്തിലുള്ള സ്വത്തുതര്‍ക്കങ്ങളും കുടുംബപ്രശ്‌നങ്ങളും വനിതാകമ്മിഷന്‌ മുമ്പാക വരുന്ന പരാതികളില്‍ കൂടി വരുന്നതായി കമ്മീഷന്‍ അറിയിച്ചു. എടപ്പാളില്‍ 80 വയസ്‌ പ്രായമായ അമ്മയുടെ സ്വത്തില്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന്‌ പറഞ്ഞ്‌ മക്കള്‍ ഉപദ്രവിക്കുന്നു എന്ന പരാതിയും കമ്മീഷന്‌ മുന്നിലെത്തി. മക്കള്‍ ആവശ്യപ്പെട്ട പ്രകാരം അമ്മ തന്റെ സ്വത്ത്‌ ആറു മക്കള്‍ക്കും ഒന്നര ഏക്കര്‍ സ്‌ഥലം വീതം എഴുതി നല്‍കുകയായിരുന്നു. എന്നാല്‍ സ്വത്തിന്‌ അമ്മയ്‌ക്ക് ഇനി അവകാശമില്ലെന്ന തരത്തില്‍ മക്കള്‍ പെരുമാറുകയും വീട്ടില്‍ സംരക്ഷണം ലഭിക്കാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ അമ്മ കമ്മിഷനെ സമീപിച്ചത്‌. പരാതി ആര്‍.ഡി.ഒ വഴി അന്വേഷിച്ച്‌ പരിഹരിക്കാമെന്ന്‌ കമ്മീഷന്‍ അറിയിച്ചു.
ആറുമക്കളില്‍ നിരന്തരമായി ഉപദ്രവിക്കുന്ന മകനോട്‌ പൊലീസിന്‌ മുമ്പാകെ ഹാജരാവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‌ മുമ്പാകെ ലഭിക്കുന്ന പരാതികളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തത്‌ പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്‌ കാരണമാകുന്നുവെന്ന്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
18 പരാതികളിലാണ്‌ ഇത്തവണ കക്ഷികള്‍ ഹാജരാകാതിരുന്നത്‌. 62 പരാതികളാണ്‌ അദാലത്തില്‍ പരിഗണിച്ചത്‌. എട്ട്‌ പരാതികള്‍ തീര്‍പ്പാക്കുകയും മൂന്ന്‌ പരാതികള്‍ തുടര്‍ നടപടികള്‍ക്കായി പോലീസിന്‌ കൈമാറുകയും ചെയ്‌തു. ബാക്കി പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന അദാലത്തില്‍ വനിതാകമ്മിഷന്‍ അംഗം ഇ.എം. രാധ, അഡ്വ. കെ. രാജേഷ്‌, അഡ്വ. റീബ എബ്രഹാം, അഡ്വ. പ്രീതി ശിവരാമന്‍, പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW