Tuesday, August 20, 2019 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

അഴിമതി വ്യക്‌തമായ സാഹചര്യത്തില്‍ എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

ചാത്തന്നൂര്‍: മേവറത്തെ സ്വകാര്യ ആശുപത്രി വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ ചാത്തന്നൂര്‍ എം.എല്‍.എ. ജയലാല്‍ നടത്തിയ അഴിമതി വ്യക്‌തമായ സാഹചര്യത്തില്‍ അദ്ദേഹം എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കാന്‍ തയാറാകണമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
എം.എല്‍.എ. രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ: ബിന്ദുകൃഷ്‌ണയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 12 മണിക്കൂര്‍ ഉപവാസസമരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി സര്‍ക്കാര്‍ പാരിപ്പള്ളി ഇ.എസ്‌.ഐ. മെഡിക്കല്‍ കോളജ്‌ സ്വകാര്യമേഖലക്ക്‌ കൈമാറാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ്‌. നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ അത്‌ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെ തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ച എം.എല്‍.എ. വീണ്ടും പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറക്കാന്‍ ശ്രമിക്കുന്നതായി എം.പി. ആരോപിച്ചു.
കോണ്‍ഗ്രസ്‌ ചാത്തന്നൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ ചാത്തന്നൂര്‍ മുരളി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍.എ. ജി.പ്രതാപവര്‍മ്മ തമ്പാന്‍, യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, അഡ്വ. എ. ഷനാവസ്‌ ഖാന്‍, നെടുങ്ങോലം രഘു, എം. സുന്ദരേശന്‍പിള്ള, എന്‍.ജയചന്ദ്രന്‍, പരവൂര്‍ രമണന്‍, സിസിലി സ്‌റ്റീഫന്‍, സുഭാഷ്‌ പുളിക്കല്‍, പരവൂര്‍ സജീബ്‌ എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട്‌ രാജശേഖരന്‍ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ബിന്ദുകൃഷ്‌ണക്ക്‌ നാരങ്ങാനീരു നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW