Tuesday, August 20, 2019 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

ഭൂരഹിതര്‍ക്കു ഭൂമിക്കു പകരം ഫ്‌ളാറ്റ്‌ തരാമെന്നു പറയുന്നതു വഞ്ചന: ശിവകുമാര്‍ കക്കാജി

കുളത്തൂപ്പുഴ: മഹാരാഷ്‌ട്രയിലും ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ഭൂരഹിതരായ കര്‍ഷകരുടെ ലോങ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയ സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള ഇടതുപക്ഷം കേരളത്തില്‍ ആദിവാസി ദളിത്‌ ഭൂരഹിത കര്‍ഷകര്‍ക്കു ഭൂമിക്കു പകരം ഫ്‌ളാറ്റ്‌ തരാമെന്നു പറയുന്നതു വഞ്ചനയാണെന്നു അഖിലേന്ത്യാ കിസാന്‍ മഹാസഭാ ചെയര്‍മാന്‍ ശിവകുമാര്‍ കക്കാജി പറഞ്ഞു. ആദിവാസി ദളിത്‌ മുന്നേറ്റ സമര സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം അരങ്ങേറുന്ന അരിപ്പയില്‍ കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ടു കണ്ടു പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ത്രിപുരയിലും ബംഗാളിലും സാധാരണ ജനങ്ങളെ മറന്നു വന്‍കിട കമ്പനികളെയും കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ചതാണ്‌ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ തകര്‍ന്നടിയാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്‌തമാക്കി. ലക്ഷക്കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിട വിദേശ കമ്പനികള്‍ക്കു തീറെഴുതുക വഴി കേരളത്തിലെ ഇടതുപക്ഷത്തിന്റെ അന്ത്യം അടുത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരിപ്പ സമരഭൂമിയില്‍ നെല്‍കൃഷി നിരോധിച്ച സര്‍ക്കാര്‍ നടപടി പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും നിരോധന ഉത്തരവ്‌ പിന്‍വലിച്ച്‌ ആദിവാസികളുടെ അന്നം മുട്ടിച്ചതിനു മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരിപ്പ ഭൂസമരസമിതി നേതാവ്‌ ശ്രീരാമന്‍ കൊയ്യോന്‍, പ്ലാച്ചിമട സമര സഹായസമിതി കണ്‍വീനര്‍ ബിജു, വി. രമേശന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW