Tuesday, August 20, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

തൊഴിലാളികളെ നിര്‍ബന്ധിച്ചു കടലില്‍ അയയ്‌ക്കരുത്‌: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പ്രതികൂല കാലവസ്‌ഥ നിലനില്‍ക്കെ സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്നു തൊഴിലാളികളെ മത്സ്യബന്ധനത്തിനു പ്രേരിപ്പിക്കുന്നതില്‍ നിന്നു വള്ളം ഉടമകള്‍ പിന്മാറണമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു നടത്തിയ പൊതുജന സംഗമ വേദിയിലാണു മന്ത്രിയുടെ മുന്നറിയിപ്പ്‌.
തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കന്യാകുമാരിയില്‍ നിന്നു കൊല്ലത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മത്സ്യബന്ധനത്തിനു പോകുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു കൈമാറണമെന്നു ജില്ലാ കലക്‌ടറോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. നിലവില്‍ ബയോമെട്രിക്‌ കാര്‍ഡും സാഗര ആപ്പും നല്‍കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്‌. കടലില്‍ കാണാതായ തൊഴിലാളികള്‍ക്കായി നേവിയും കോസ്‌റ്റ് ഗാര്‍ഡും തെരച്ചില്‍ തുടരുകയാണ്‌.
തീരത്തോടു ചേര്‍ന്നു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനു നടപടികള്‍ സ്വീകരിക്കയാണ്‌. മേഖലയിലുള്ള 18,000 ലധികം കുടുംബങ്ങളില്‍ എണ്ണായിരത്തോളം കുടുംബങ്ങള്‍ മാറി താമസിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ പേരെ പുനരധിവസിപ്പിക്കാനുള്ള തുക അടുത്ത ബജറ്റില്‍ വകയിരുത്തും. തീരത്തു നിന്ന്‌ 500 മീറ്ററിനുള്ളില്‍ വീടുകള്‍ നിര്‍മിക്കാനാണു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. തീരദേശ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പാക്കും. പാറ ഉപയോഗിച്ചുള്ള സംരക്ഷണ രീതിക്കു പകരമുള്ള സംവിധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍. ജില്ലയില്‍ ഇരവിപുരം, കാക്കത്തോപ്പ്‌ പ്രദേശത്തെ പുലിമുട്ട്‌ നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 35 കോടി രൂപയുടെ പദ്ധതിയാണ്‌ ഇവിടെ നടപ്പാക്കുക. കൊല്ലം ബീച്ചിലും ബ്രേക്ക്‌ വാട്ടര്‍ പദ്ധതി പരിഗണനയിലാണെന്നു മന്ത്രി വ്യക്‌തമാക്കി.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW