Tuesday, August 20, 2019 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

വള്ളം തകര്‍ന്ന്‌ കാണാതായ മൂന്നു പേര്‍ക്കായി തിരച്ചില്‍ ശക്‌തം

കൊല്ലം: ജില്ലയില്‍ മഴ കനത്തതോടെ കടലാക്രമണം രൂക്ഷമായി. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ തിരയില്‍പ്പെട്ടു വള്ളം തകര്‍ന്നു കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.
നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ തമിഴ്‌നാട്ടുകാരുടെ വള്ളമാണു ശക്‌തമായ കാറ്റില്‍പ്പെട്ടു തകര്‍ന്നത്‌. മത്സ്യബന്ധനത്തിന്‌ പോയ അഞ്ചു പേരില്‍ രണ്ടു പേര്‍ നീന്തി കാക്കത്തോപ്പു ഭാഗത്തെ തീരത്തെത്തി രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്‌ കൊല്ലങ്കോട്‌ നീരോടി സ്വദേശികളായ നിക്കോളാസ്‌, സ്‌റ്റാലിന്‍ എന്നിവരാണ്‌ രക്ഷപ്പെട്ടത്‌.
ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. രാജു, ജോണ്‍ ബോസ്‌കോ, സഹായ രാജു എന്നിവരെയാണ്‌ കാണാതായത്‌. മറൈന്‍ എന്‍ഫോഴ്‌സ്മെന്റും കോസ്‌റ്റല്‍ പോലീസും തെരച്ചില്‍ തുടരുകയാണ്‌.
രക്ഷപ്പെട്ട സ്‌റ്റാലിന്റെ ഉടമസ്‌ഥതയിലുള്ള സെന്റ്‌ നിക്കോള എന്ന വള്ളമാണ്‌ മറിഞ്ഞത്‌. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന്‌ പോയ വള്ളം മടങ്ങിവരവേ നീണ്ടകരക്കു പടിഞ്ഞാറുഭാഗത്തു ശക്‌തമായ കാറ്റില്‍പ്പെടുകയായിരുന്നു.
കൊച്ചിയില്‍ നിന്നു രണ്ടു കപ്പലുകള്‍ ഇന്നലെ തെരച്ചിലിനായി എത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചു. ശക്‌തമായ കാറ്റും മഴയും കടല്‍ പ്രക്ഷുബ്‌ധമായതും തെരച്ചിലിനെ ബാധിക്കുന്നുണ്ട്‌.
ഇന്നലെ കോസ്‌റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനവും തെരച്ചിലില്‍ പങ്കെടുത്തു. കരുനാഗപ്പള്ളിയില്‍ കടല്‍ ക്ഷോഭത്തില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. റോഡുകളും തകര്‍ന്നു.
പലയിടത്തും കടല്‍ ഭിത്തിയില്ലാത്തതിനാല്‍ കടലാക്രമണം രൂക്ഷമാണ്‌. ശ്രായിക്കാട്‌, പറയകടവ്‌ ഭാഗത്ത്‌ അറുപതോളം വീടുകള്‍ വെള്ളത്തിലായി.
ആലപ്പാട്‌ തീരത്ത്‌ ചെറിയഴീക്കലും പണ്ടാരതുരുത്തിലും കുഴിത്തുറയിലും പറയകടവിലും ശക്‌തമായ കടലേറ്റമുണ്ടായി. ചെറിയഴീക്കല്‍ ക്ഷേത്രം മുതല്‍ പണ്ടാരതുരുത്തുവരെ അതിശക്‌തമായ തിരമാലയാണു തീരത്തേക്ക്‌ അടിച്ചുകയറുന്നത്‌.
150 വീടുകള്‍ വെള്ളത്തിലായി. പണ്ടാരതുരുത്ത്‌ ഗവ. എല്‍.പി.എസ്‌., ചെറിയഴീക്കല്‍ കെ.വി.കെ.വി.എം. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
കുഴിത്തുറയിലും കടലാക്രമണം രൂക്ഷമാണ്‌.
വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും കാറ്റില്‍ മരം വീണും വീടുകള്‍ക്കും മറ്റും നാശനഷ്‌ടമുണ്ടായി. ചാത്തന്നൂര്‍ ഏറം വടക്കു തങ്കമ്മയുടെയും കളിയാംകുളം കടവിള പുത്തന്‍വീട്ടില്‍ സജീന സജീറിന്റെയും മാമ്പള്ളിക്കുന്നം തോട്ടവാരം തോട്ടത്തില്‍ വീട്ടില്‍ ലളിതമ്മയുടെയും വീടുകളുടെ മേല്‍ക്കൂര മരം വീണു തകര്‍ന്നു.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ നെടുമ്പന പഞ്ചായത്ത്‌ 18-ാം വാര്‍ഡില്‍ നിസാമുദീന്റെ വീട്ടിലെ ശുചിമുറിയും സംരക്ഷണ ഭിത്തിയും മുഹമ്മദ്‌ അന്‍സാരിയുടെ ആട്ടിന്‍കൂടും പാറവിള വീട്ടില്‍ ഷാഹുല്‍ഹമീദിന്റെ വീടും ഭാഗകമായി തകര്‍ന്നു.
കിഴക്കന്‍ മേഖലയില്‍ രണ്ടു ദിവസമായി ശക്‌തമായ മഴ തുടരുകയാണ്‌. തെന്മല പാതയില്‍ കൂവക്കാടിനു സമീപം മരം വീണു ഗതാഗതം മുടങ്ങി.
വൈദ്യുതി വിതരണവും തടസപ്പെട്ടു. കല്ലടയാറ്റിലെ ജലനിരപ്പ്‌ ഉയര്‍ന്നതോടെ കരയിലേക്കു വെള്ളം കയറി. മഴ തുടരുന്നതിനാല്‍ ജലനിരപ്പ്‌ ഇനിയും ഉയരാനാണു സാധ്യത.
കുളത്തൂപ്പുഴയില്‍ ശക്‌തമായ മഴ തുടരുകയാണ്‌. തെന്മല പാതയില്‍ കൂവക്കാടിനു സമീപം സംസ്‌ഥാനാന്തര പാതയില്‍ മരം വീണു ഗതാഗതം മുടങ്ങി. വൈദ്യുതി വിതരണവും തടസപ്പെട്ടു.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW