Tuesday, August 20, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

ആര്‍.എസ്‌.എസ്‌. നേതാവ്‌ വത്സന്‍ തില്ലങ്കേരിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

uploads/news/2019/07/323576/k1.jpg

തലശേരി: ആര്‍.എസ്‌.എസ്‌ നേതാവ്‌ വത്സന്‍ തില്ലങ്കേരിയുടെ വാഹനം തലശേരി ആറാം മൈലില്‍ വെച്ച്‌ അപകടത്തില്‍പെട്ടു. പുലര്‍ച്ചെ അഞ്ചു മണിയോടെയായുണ്ടായ അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാന്‍ അരുണിനും ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വത്സന്‍ തില്ലങ്കേരിക്ക്‌ തലയ്‌ക്ക് ഏറ്റ പരുക്കിനെ തുടര്‍ന്ന്‌ അഞ്ചു സ്‌റ്റിച്ചുകള്‍ ഇട്ടിട്ടുണ്ട്‌. സഞ്ചരിച്ച മഹീന്ദ്ര ജീപ്പ്‌ മഴയെ തുടര്‍ന്ന്‌. റോഡില്‍ തെന്നി മറിഞ്ഞതിനെ തുടര്‍ന്നാണ്‌ വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാനും ഡ്രൈവര്‍ക്കും പരുക്കേറ്റത്‌. തിരുവനന്തപുരം ജനശതാബ്‌ദി ട്രെയിനില്‍ കൊല്ലത്തേക്ക്‌ പോകാന്‍ തലശേരി റെയില്‍വേ സേ്‌റ്റഷനിലേക്ക്‌ പോകുമ്പോഴാണ്‌ റെയില്‍വേ സേ്‌റ്റഷനു തൊട്ടടുത്ത കോട്ടയം പൊയിലില്‍ ജീപ്പ്‌ തെന്നി മറഞ്ഞത്‌. റോഡില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. സംഭവസമയത്ത്‌ റോഡിലുണ്ടായിരുന്ന മീന്‍ ലോറിയിലെ ആളുകളാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തി തില്ലങ്കേരിയേയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിക്കുന്നത്‌.ഹൈവേ പട്രോളിംഗ്‌ സംഘവും എത്തിയിരുന്നു. അപകട വിവരം അറിഞ്ഞു കണ്ണൂര്‍-കോഴിക്കോട്‌ ജില്ലകളിലെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക്‌ എത്തി.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW