Tuesday, August 20, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

പ്രളയം: വീടുകളുടെ പുനര്‍നിര്‍മാണത്തിന്‌ ജില്ലയില്‍ ചെലവിട്ടത്‌ 10 കോടി

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ഇതിനകം 10 കോടി രൂപ ചെലവഴിച്ചതായി ജില്ലാ കലക്‌ടര്‍ ടി.വി. സുഭാഷ്‌ അറിയിച്ചു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്‌ട പരിഹാരവും പൂര്‍ണമായി തകര്‍ന്നവ പുനര്‍നിര്‍മിക്കുന്നതിനു നല്‍കിയ തുകയും ഉള്‍പ്പെടെയാണിത്‌. ജില്ലയില്‍ പ്രളയത്തെത്തുടര്‍ന്ന്‌ 173 വീടുകള്‍ പൂര്‍ണ്ണമായും 1422 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഇതില്‍ 33 കുടുംബങ്ങള്‍ക്ക്‌ വീടും സ്‌ഥലവും നഷ്‌ടമായി. ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ സര്‍ക്കാര്‍ പകരം സ്‌ഥലം വാങ്ങി നല്‍കുകയും വീടു നിര്‍മാണം ആരംഭിക്കുകയും ചെയ്‌തു. വീട്‌ പൂര്‍ണമായി തകര്‍ന്നവര്‍ക്ക്‌ കെയര്‍ ഹോം പദ്ധതിയില്‍ 20 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ച്‌ താക്കോല്‍ കൈമാറി. ഇതിനു പുറമെ 19 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്‌. 15 വീടുകളുടെ നിര്‍മാണം ഹിന്ദുസ്‌ഥാന്‍ യൂണിയന്‍ ലീവര്‍ ലിമിറ്റഡ്‌ ഏറ്റെടുത്ത്‌ പ്രവൃത്തി ആരംഭിച്ചു.
ഉടമസ്‌ഥര്‍ സ്വന്തമായി പുനര്‍ നിര്‍മിക്കുന്ന 119 വീടുകള്‍ക്കുള്ള ഒന്നാം ഗഡു ഇതിനകം വിതരണം ചെയ്‌തിട്ടുണ്ട്‌. ഇവയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്‌. ഇതില്‍ 78 പേര്‍ക്ക്‌ രണ്ടാം ഗഡുവും 45 പേര്‍ക്ക്‌ മൂന്നാം ഗഡുവും ഇതിനോടകം നല്‍കിയിട്ടുണ്ട്‌. വീടുകള്‍ക്ക്‌ നാശനഷ്‌ടങ്ങള്‍ സംഭവിച്ച 1422 പേര്‍ക്കും നഷ്‌ടത്തിന്റെ തോതനുസരിച്ച്‌ ധനസഹായം വിതരണം ചെയ്‌ത് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും കാലവര്‍ഷത്തിലുമായി ജില്ലയില്‍ 31 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ ധനസഹായം സമയബന്ധിതമായി നല്‍കാനായെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വന്ന 292 കുടുംബങ്ങള്‍ക്ക്‌ 10,000 രൂപ വീതം സമയബന്ധിതമായി നല്‍കാനായി. കൂടാതെ 22 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ 649 കിറ്റുകളും 500 രൂപയുടെ 176 കിറ്റുകളും പ്രളയബാധിതര്‍ക്ക്‌ വിതരണം ചെയ്‌തു.
പ്രളയത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 996 ഹെക്‌ടര്‍ കൃഷി നശിച്ചിരുന്നു. 8743 കര്‍ഷകരെയാണ്‌ ഇത്‌ ബാധിച്ചത്‌. ഇവര്‍ക്ക്‌ ആറര കോടി രൂപ ധനസഹായം ഇതിനകം നല്‍കിക്കഴിഞ്ഞു. കൂടാതെ 2259 പേര്‍ക്ക്‌ വിള ഇന്‍ഷൂറന്‍സും 132 പേര്‍ക്ക്‌ ഭൂമിയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്ായന്‍ ധനസഹായവും 15,000 പേര്‍ക്ക്‌ നെല്‍വിത്തും 11522 കര്‍ഷകര്‍ക്ക്‌ മണ്ണ്‌ സംരക്ഷണത്തിനുള്ള ധനസഹായവും നല്‍കാനായി. കൂടാതെ 6743 കര്‍ഷകര്‍ക്ക്‌ ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രളയ സ്‌പെഷ്യല്‍ പാക്കേജ്‌ പ്രകാരമുള്ള ധനസഹായവും ലഭിക്കുകയുണ്ടായി.
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച 2259 കിലോമീറ്റര്‍ റോഡുകളും രണ്ടു പാലങ്ങളും ഗതാഗതയോഗ്യമാക്കി. കെഎസ്‌ഇബിയുടെ അഞ്ച്‌ ട്രാന്‍സ്‌ഫോര്‍മറുകള്‍, 856 പോസ്‌റ്റുകള്‍, 9088 കിലോമീറ്റര്‍ ലൈനുകള്‍ എന്നിവ പ്രളയത്തില്‍ നശിച്ചു. 45 ലക്ഷം രൂപ ചിലവിലാണ്‌ ഇവ പുനസ്‌ഥാപിച്ചത്‌. പ്രളയത്തിലുണ്ടായ നാശനഷ്‌ടങ്ങള്‍ നികത്തുന്നതിന്‌ 22 വനിതകള്‍ക്ക്‌ കുടുംബ സഹായ വായ്‌പയായി 19 ലക്ഷം രൂപയും ഉപജീവന സഹായ പദ്ധതിയിലൂടെ 14 പേര്‍ക്ക്‌ 63 ലക്ഷം രൂപയും വായ്‌പയായി അനുവദിച്ചു.
പ്രളയത്തില്‍ ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന്‌ നാശം സംഭവിച്ച പുഴകള്‍ക്ക്‌ സംരക്ഷണഭിത്തി കെട്ടുന്നതിനായി 54 ഇടങ്ങളില്‍ ഇറിഗേഷന്‍ വകുപ്പ്‌ പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്‌. കൂടാതെ തോട്‌, കനാല്‍ സംരക്ഷണത്തിനായി 8.37 കോടി രൂപയുടെ 166 പദ്ധതികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പും തയ്യാറാക്കിയിട്ടുണ്ട്‌. കന്നുകാലികള്‍, തൊഴുത്ത്‌ എന്നിവ നഷ്‌ടപ്പെട്ട 39 പേര്‍ക്കുള്ള ധനസഹായവും ഇതിനകം വിതരണം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW