Tuesday, August 20, 2019 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

ആന്തൂര്‍ നഗരസഭയുടെ പീഡനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: തളിപ്പറമ്പ്‌ വെളളിക്കീല്‍ പാര്‍ക്കിന്റെ നടത്തിപ്പ്‌ കരാറെടുത്ത മൊറാഴ സ്വദേശിയായ പ്രവാസി വ്യവസായിക്ക്‌ ആന്തൂര്‍ നഗരസഭ ലൈസന്‍സ്‌ നിഷേധിച്ചതിനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഇനിയെങ്കിലും കണ്ണു തുറന്ന്‌ ആവശ്യമായ നടപടികള്‍ സ്വീകരിച്ച്‌ പരാതിക്ക്‌ പരിഹാരം കാണണമെന്ന്‌ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറിയും ജില്ലാ ടൂറിസം പ്ര?മോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയായ കണ്ണൂര്‍ ജില്ലാകളക്‌ടറും മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണം. കേസ്‌ ഓഗസ്‌റ്റ് 19 ന്‌ കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
മൊറാഴ സ്വദേശികളായ സുശീലയും വിനോദും നല്‍കിയ പരാതിയിലാണ്‌ നടപടി. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്‌ക്കും സെക്രട്ടറി എം.കെ. ഗിരീഷിനുമെതിരെയാണ്‌ പരാതി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ പത്രപരസ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ വെള്ളിക്കീല്‍ പാര്‍ക്കിന്റെ നടത്തിപ്പ്‌ കരാര്‍ ഏറ്റെടുത്തത്‌. മാസം 71000 രൂപ വാടകയും 852000 രൂപ പലിശരഹിത നിഷേപവും ഡി റ്റി പി സി സ്വീകരിച്ചു. 2014 ഡിസംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയായിരുന്നു കാലാവധി. പ്രവര്‍ത്തനത്തിന്‌ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയില്ല. തങ്ങള്‍ക്ക്‌ ബോട്ട്‌ സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കിയതിനോടൊപ്പം സ്വകാര്യവ്യക്‌തി തുടങ്ങിയ ബോട്ട്‌ സര്‍വീസ്‌ തടഞ്ഞില്ല. ഡി.റ്റി.പി.സി സ്‌ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ ആറ്‌ മാസത്തിനുള്ളില്‍ കേടായി. പിന്നീട്‌ പദ്ധതിയുമായി മുന്നോട്ട്‌ പോകണമെങ്കില്‍ നഗരസഭയുടെ ലൈസന്‍സ്‌ എടുക്കണമെന്നായി. ഇതിനായി ആന്തൂര്‍ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ ലൈസന്‍സ്‌ നല്‍കാതെ പദ്ധതി ഇല്ലാതാക്കാനാണ്‌ ശ്രമിച്ചത്‌. നഗരസഭാ അധ്യക്ഷയെ കണ്ടിട്ടും ഫലമുണ്ടായില്ല. ലൈസന്‍സിന്‌ വേണ്ടി സമ്മര്‍ദ്ദം തുടര്‍ന്നപ്പോള്‍ പദ്ധതി പൂട്ടിക്കുമെന്ന്‌ നഗരസഭാ സെക്രട്ടറി വെല്ലുവിളിച്ചതായും പരാതിയില്‍ പറയുന്നു. സാജന്‍ പാറയിലിന്റെ ആത്മഹത്യ പൊതുസമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ വേദന തീരുന്നതിന്‌ മുമ്പാണ്‌ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നതെന്ന്‌ കമ്മീഷന്‍ നിരീക്ഷിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW