Monday, August 19, 2019 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

സാജന്റെ ആത്മഹത്യ: കേസില്‍ കക്ഷിചേരാന്‍ സഹോദരന്‍ അപേക്ഷ നല്‍കി

കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത്‌ കക്ഷി ചേരുന്നത്‌. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി നല്‍കാന്‍ വൈകിപ്പിച്ചെന്ന ആരോപണത്തില്‍ നഗരസഭയെ അനുകൂലിച്ച്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ കേസില്‍ കക്ഷി ചേരാനുള്ള ശ്രീജിത്തിന്റെ തീരുമാനം. സഹോദരന്റെ ആത്മഹത്യയിലേക്ക്‌ നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്‌ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പങ്കുണ്ട്‌. കണ്‍വന്‍ഷന്‍ സെന്ററിന്‌ അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഈ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ തന്നെ കേസില്‍ കക്ഷിയാക്കണമെന്നുമാണ്‌ ശ്രീജിത്ത്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW