Tuesday, August 20, 2019 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

ഒരു മാസത്തിനകം റോഡ്‌ നിര്‍മിക്കാന്‍ നിര്‍ദേശിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി

uploads/news/2019/07/323545/a3.jpg

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിക്കുള്ളിലെ പൊളിഞ്ഞു കിടക്കുന്ന റോഡ്‌ ഒരു മാസത്തിനകം പുനര്‍ നിര്‍മിക്കണമെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കി പൊതുമരാമത്ത്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍. ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ആധുനിക ട്രോമാകെയര്‍ യൂണിറ്റ്‌ ഉദ്‌ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ്‌ റോഡിന്റെ ശോചനീയാവസ്‌ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്‌.
റോഡ്‌ നിര്‍മാണത്തിന്‌ ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും ഉടന്‍ റോഡ്‌ നിര്‍മാണം പി.ഡബ്ല്യു.ഡി ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ മന്ത്രിയെ ധരിപ്പിച്ചു. ഏഴു പദ്ധതികളിലായി സര്‍ക്കാര്‍ 130 കോടി രൂപയുടെ അടങ്കല്‍ തുകയാണ്‌ ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി നല്‍കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.
ഇതില്‍ 112 കോടി രൂപ ചെലവിലുള്ള പുതിയ ഓ.പി. ബ്ലോക്കിന്‌ സ്‌ഥലംഒരുക്കല്‍ ആരംഭിച്ചിട്ടുണ്ട്‌. നഗരസഭയും കാര്യമായ വിഹിതം ആശുപത്രി വികസനത്തിനു നല്‍കുന്നതായി മന്ത്രി പറഞ്ഞു. പഴയ മെഡിക്കല്‍ കോളേജ്‌ ജനറല്‍ ആശുപത്രിയില്‍നിന്നും മാറ്റിയപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ അനുവദിക്കുമെന്ന്‌ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു ഉത്തരവും ഇറക്കിയിരുന്നു.
പകര്‍ച്ചവ്യാധി പടരാന്‍ ഏറെ സാധ്യതയുള്ള ആലപ്പുഴയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
പകര്‍ച്ചപ്പനിയും അപൂര്‍വ്വ പനികളും വന്നപ്പോള്‍ കേരളത്തിലെ ആരോഗ്യവകുപ്പ്‌ വളരെ മികച്ച രീതിയിലാണ്‌ പ്രവര്‍ത്തിച്ചത്‌. 4000 തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ ഏറ്റവും കൂടുതല്‍ തസ്‌തിക സൃഷ്‌ടിക്കപ്പെട്ടതും ആരോഗ്യമേഖലയില്‍ ആണ്‌. മാനദണ്ഡം പാലിക്കാതെ തസ്‌തികകള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കണം.
എഴുത്തുകുത്തുകള്‍ നടത്തി ജനങ്ങളുടെ ചികിത്സാസൗകര്യങ്ങള്‍ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ 38 ലക്ഷം രൂപയും ആലപ്പുഴ നഗരസഭയുടെ 40 ലക്ഷം രൂപയും കൂടാതെ കെ. എം. എസ്‌. സി. എല്‍ സപ്ലൈ വഴി മിഷനറികള്‍ വാങ്ങുകയും ചെയ്‌തു.
മൂന്നുലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച പകര്‍ച്ചേതര വ്യാധികള്‍ക്കു വേണ്ടിയുള്ള ഒ.പി.യൂണിറ്റിന്‍രെ ഉദ്‌ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി നിര്‍വഹിച്ചു. അള്‍ട്രാസൗണ്ട്‌ മെഷീന്റെ ഉദ്‌ഘാടനം എന്‍.എച്ച്‌.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാധാകൃഷ്‌ണനും കൃത്രിമ കൈകാല്‍ സെന്ററിന്റെ ഉദാഘാടനം വൈസ്‌ ചെയര്‍പേഴ്‌സണ്‍ സി.ജ്യോതിമോളും നിര്‍വഹിച്ചു.
ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ റസാഖ്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ.ജമുനാ വര്‍ഗീസ്‌, വാര്‍ഡ്‌ കൗണ്‍സില്‍ ഷോളി സിദ്ധകുമാര്‍, മോളി ജേക്കബ്‌, ബിന്ദു തോമസ്‌, ഡോ. മുരളീധരന്‍പിള്ള, എ.എം.നൗഫല്‍, എം.വി.ഹല്‍ത്താഫ്‌, ബി. നസീര്‍, ബാബു ഷെരീഫ്‌, വിനോദ്‌, എം.കെ. നവാസ്‌, ആലിസ,്‌ ടോമിച്ചന്‍ മേത്തശ്ശേരി, റോയി കോട്ടപ്പറമ്പില്‍, ഡോ.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW