Tuesday, August 20, 2019 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

കടലാക്രമണത്തില്‍ വിറങ്ങലിച്ച്‌ തീരം, വെള്ളപ്പൊക്ക ഭീഷണിയില്‍ കുട്ടനാട്‌

uploads/news/2019/07/323544/a2.jpg

ആലപ്പുഴ: കര്‍ക്കിടകം ഒന്നിന്‌ ആരംഭിച്ച കനത്ത മഴ നാലു ദിവസം പിന്നിട്ടതോടെ ജില്ലയില്‍ നാശനഷ്‌ടങ്ങളേറുന്നു. ആറാട്ടുപുഴ, നീര്‍ക്കുന്നം ഉള്‍പ്പടെയുള്ള തീരമേഖല കടലാക്രമണത്തെ നേരിടുകയാണ്‌. പമ്പയാറ്റിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പുയര്‍ന്നത്‌ കുട്ടനാട്ടിന്‌ വെള്ളപ്പൊക്ക ഭീഷണിയായി.
ശക്‌തമായ കാറ്റില്‍ പല പ്രദേശങ്ങളിലും വന്‍ മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ജില്ലയില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ നിലനില്‍ക്കുകയാണ്‌. മഴ ലഭിക്കാത്തത്‌ നേരത്തെ നെല്‍ക്കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു.ആ സാഹചര്യത്തിലാണ്‌ കാലവര്‍ഷം ശക്‌തമായത്‌.
കൃഷിക്കു ഗുണകരമാണെങ്കിലും കുട്ടനാട്ടില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്‌ ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണമാക്കി. പ്രളയ സാധ്യതയുള്ളതു കൊണ്ടും പ്രളയം നാശംവിതച്ച സ്‌ഥലങ്ങളിലുള്ളവരും ജാഗ്രതയോടെ ഇരിക്കണമെന്ന്‌ കാലാവസ്‌ഥാ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌.മത്സ്യബന്ധനത്തിന്‌ കടലില്‍ ഇറങ്ങരുതെന്നു മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
പുറക്കാട്‌, അമ്പലപ്പുഴ, തോട്ടപ്പള്ളി എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്‌ധമായിരിക്കുകയാണ്‌. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ്‌ നിര്‍ദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ കലക്‌ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്‌. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, വളഞ്ഞവഴി, കാക്കാഴം, വണ്ടാനം, ഒറ്റമശേരി, ചേര്‍ത്തല, ചെത്തി, കാട്ടൂര്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി.
പ്രദേശത്തെ അപകടാവസ്‌ഥ കണക്കിലെടുത്ത്‌ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്‌ ഫിഷറീസ്‌ വകുപ്പും ജില്ലാ ഭരണകൂടവും വിലക്കിയിട്ടുണ്ട്‌. ആറാട്ടുപുഴ, അമ്പലപ്പുഴ, ഒറ്റമശേരി മേഖലയിലാണ്‌ കടല്‍ക്ഷോഭം ഏറ്റവും ദുരിതമുണ്ടാക്കിയിട്ടുള്ളത്‌.
ഇവിടെ ഇരുപതോളം വീടുകള്‍ തകര്‍ന്ന്‌ കഴിഞ്ഞു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW