Tuesday, August 20, 2019 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

വീടുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും നല്‍കിയത്‌ 380.26 കോടി

ആലപ്പുഴ: ജില്ലയില്‍ പൂര്‍ണമായി തകര്‍ന്ന 2516 വീടുകളില്‍ 837 വീടുകള്‍ പുനര്‍നിര്‍മിക്കുകയുണ്ടായതായി ജില്ലാ കലക്‌ടര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ജനകീയം ഈ അതിജീവനം പരിപാടിയില്‍ പറഞ്ഞു. 15 ശതമാനം മുതല്‍ 74 ശതമാനം വരെ ഭാഗികമായി തകര്‍ന്ന 1,00,547 വീടുകളില്‍ 88, 140 വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള ധനസഹായം അനുവദിച്ചു.
വീടുകളുടെ നിര്‍മ്മാണത്തിനും റിപ്പയറിനുമായി ആകെ 380.26 കോടി രൂപ ചെലവായിട്ടുണ്ട്‌. പ്രളയത്തെ തുടര്‍ന്ന്‌ ആലപ്പുഴ ജില്ലയിലെ റോഡുകളും പൊതു ഗതാഗതവും ആകെ താറുമാറാകുകയുണ്ടായി. ഇതില്‍ 430.93 കിലോമീറ്റര്‍ റോഡുകളും 20 പാലങ്ങളും കലുങ്കുകളും പ്രളയാനന്തരം പുനര്‍നിര്‍മിക്കുകയുണ്ടായി. ഇതിലേക്ക്‌ 32.44 കോടി രൂപയാണ്‌ ഇതുവരെ ചെലവായത്‌.
ജില്ലയിലെ പ്രധാന ഉത്‌പാദന മേഖലയായ കാര്‍ഷികമേഖലയില്‍ 18460 ഹെക്‌ടര്‍ സ്‌ഥലത്ത്‌ കൃഷിനാശം സംഭവിച്ചതില്‍ 69726 കര്‍ഷകര്‍ക്ക്‌ ദുരിതാശ്വാസ സഹായം നല്‍കി. വിള ഇന്‍ഷുറന്‍സ്‌ ഇനത്തില്‍ 3827 കര്‍ഷകര്‍ക്കും പ്രളയഫലമായി അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്‌തതിന്‌ 40240 കര്‍ഷകര്‍ക്കും നെല്‍വിത്ത്‌ സഹായമായി 52365 കര്‍ഷകര്‍ക്കും മണ്ണ്‌ സംരക്ഷണത്തിനുള്ള ധനസഹായമായി 21137 പേര്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ പ്രളയം സ്‌പെഷല്‍ പാക്കേജ്‌ പ്രകാരം 257288 കര്‍ഷകര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്‌. 10.46 കോടി രൂപ കൃഷി പുനര്‍ജ്‌ജീവിപ്പിക്കുന്നതിനായി വിതരണം ചെയ്‌തു.
വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനും കുട്ടികള്‍ക്ക്‌ പഠന സഹയോപാധികള്‍ വിതരണം ചെയ്‌തതിനുമായി 5136000 രൂപ ചെലവഴിക്കുകയുണ്ടായി. മൃഗസംരക്ഷണ മേഖലയിലും അര്‍ഹമായ സഹായം എത്തിക്കുവാന്‍ കേരള സര്‍ക്കാരിനായിട്ടുണ്ട്‌. 23,529 ക്ഷീരകര്‍ഷകര്‍ക്ക്‌ സഹായം നല്‍കി. 468 പശുക്കളെയും 1265 ആടുകളേയും 94.37 മെട്രിക്‌ ടണ്‍ കാലിത്തീറ്റയും വിതരണം ചെയ്‌തിട്ടുണ്ട്‌. ആരോഗ്യമേഖലയില്‍ 60 ലക്ഷം രൂപ ചെലവില്‍ 6 ആശുപത്രികള്‍ പുനരുദ്ധരിച്ചു.
വൈദ്യുതി മേഖലയില്‍ 3,23,451 വൈദ്യുതി കണക്ഷനുകുള്‍ പുന:സ്‌ഥാപിച്ചുനല്‍കി. ഇതിനുമാത്രമായി 1.74 കോടി രൂപയാണ്‌ ചെലവായത്‌. ട്രാന്‍സ്‌ഫോര്‍മറുകള്‍ പുനസ്‌ഥാപിക്കുന്നതിന്‌ 1.06 കോടി രൂപ ചെലവാക്കി. 1469 പോസ്‌റ്റുകള്‍ പുനസ്‌ഥാപിച്ചു. 179.62 കിലോമീറ്റര്‍ വൈദ്യുത ലൈന്‍ പുനഃസ്‌ഥാപിച്ചിട്ടുണ്ട്‌. മഹാപ്രളയത്തില്‍ അവശ്യരേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അദാലത്തുകള്‍ നടത്തി 3,779 പേര്‍ക്ക്‌ രേഖകള്‍ നല്‍കി.
പ്രളയാനന്തരം സ്‌ത്രീശാക്‌തീകരണത്തിനായി കുടുംബശ്രീമുഖേന കുടുംബസഹായ വായ്‌പയായി 40638 വനിതകള്‍ക്കായി 348.65 കോടി രൂപയും ചെറുകിട വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കുമായി ഉജ്‌ജീവന സഹായ പദ്ധതിയിലൂടെ 122 പേര്‍ക്ക്‌ 63653000 രൂപയും വായ്‌പയായി വിതരണം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW