Tuesday, August 20, 2019 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വിജയിക്കും: ശ്രീധരന്‍ പിള്ള

തുറവൂര്‍: സമസ്‌ത മേഖലകളില്‍നിന്ന്‌ നിരവധി പേര്‍ ബി.ജെ.പിയിലേക്ക്‌ കടന്നുവരുന്നത്‌ കേരള രാഷ്‌ട്രീയത്തിലെ ശുഭസൂചനയാണെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍ പിള്ള. കുത്തിയതോട്‌ പഞ്ചായത്തിലെ മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത്‌, വലത്‌ മുന്നണികളുടെ ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയവും അക്രമവാഴ്‌ചയും നാടിന്റെ വികസന മുരടിപ്പിലും മടുത്ത്‌ ആളുകള്‍ ബി.ജെ.പിയില്‍ അണിചേരുകയാണ്‌. മോഡി സര്‍ക്കാരിന്റെ അഴിമതി രഹിത ഭരണവും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ചു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥിക്ക്‌ വിജയം സുനിശ്‌ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍. ജയേഷ്‌ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല പ്രസിഡന്റ്‌ വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ്‌ കെ. സോമന്‍, ടി. സജീവ്‌ ലാല്‍, ബി. ബാലാനന്ദ്‌, സി. മധുസൂദനന്‍, എസ്‌. ദിലീപ്‌കുമാര്‍, കെ.കെ സജീവന്‍, എന്‍. രൂപേഷ്‌ പൈ, വി.ആര്‍ ബൈജു, ആര്‍. ഹരീഷ്‌, ഷാബുരാജ്‌, സിജേഷ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW