Tuesday, August 20, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

തൊവരിമല സമരം: ഭൂരഹിതര്‍ കലക്‌ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

uploads/news/2019/07/323316/w2.jpg

കല്‍പ്പറ്റ:തൊവരിമല ഭൂസമരത്തിന്റെ ഭാഗമായി നൂറ്‌ കണക്കിന്‌ ആദിവാസികളും, ഭൂരഹിതരും കലക്‌ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി. കല്‌പറ്റ പുതിയ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ കല്‌പറ്റ കലക്‌ടറേറ്റിന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു.മാര്‍ച്ച്‌ സി.പി.ഐ(എംഎല്‍) റെഡ്‌ സ്‌റ്റാര്‍ സംസ്‌ഥാന സെക്രട്ടറി എം.കെ. ദാസന്‍ ഉദ്‌ഘാടനം ചെയ്‌തു.
86 ദിവസമായി വയനാട്‌ കലക്‌ടറേറ്റിന്‌ മുന്നില്‍ നടത്തുന്ന ഭൂരഹിതരായ ആദിവാസികളുടെ സമരത്തെ അവഗണിക്കുന്നത്‌ പിണറായി സര്‍ക്കാരിന്റെ കുത്തക സേവയുടെ ഭാഗമാണ്‌. കോര്‍പ്പറേറ്റുകള്‍ കൈയടക്കിയ ഭൂമിക്ക്‌ ഈ സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്‌. ഇടതുപക്ഷ രാഷ്ര്‌ടീയത്തിന്‌ ഈ സര്‍ക്കാര്‍ അപമാനമാണ്‌. ദരിദ്ര ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാകുന്നത്‌ വരെ പോരാട്ടം തുടരും എം.കെ.ദാസന്‍ വ്യക്‌തമാക്കി.
മാര്‍ച്ചിനെ പ്രമുഖ എഴുത്തുകാരനായ ഡോ. ആസാദ്‌, അഡ്വ: പി.എ. പൗരന്‍, കെ.പി.പ്രകാശന്‍ (ആര്‍.എം.പി), കെ.കെ. സുരേന്ദ്രന്‍, ഡോ: കെ.എന്‍.അജോയ്‌കുമാര്‍, എം.സുകുമാരന്‍, എന്‍.എ. സഫീര്‍, ടി.സി.സുബ്രഹ്‌മണ്യന്‍, എം.കെ.ഷിബു ,വര്‍ഗീസ്‌ വട്ടേക്കാട്‌, കെ.ജി.മനോഹരന്‍ എന്നിവര്‍ അഭിസംബോധന ചെയ്‌തു.
മാര്‍ച്ചിന്‌ ആദിവാസി സമര നേതാക്കളായ പി.വെളിയന്‍, ഒണ്ടന്‍ മാടക്കര ,കെ. ജാനകി ,എ.പി. ആതിര, പി.സബിത ,മല്ലിക ,സീതാ ലക്ഷ്‌മി എന്നിവര്‍ നേതൃത്വം കൊടുത്തു.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW