Tuesday, August 20, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

വേലിയമ്പത്തെ വന്യമൃഗശല്യം: ജനകീയ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും

പുല്‍പ്പള്ളി: വേലിയമ്പത്തും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം തുടരുന്ന സാഹചര്യത്തില്‍ വേലിയമ്പം സ്‌കൂളില്‍ സര്‍വകക്ഷി യോഗം നടത്തി. വനം വകുപ്പു ഉദ്ദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്‌ചകള്‍ പരിഹരിച്ചു ജനകീയ ജാഗ്രതാസമിതികളുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കാന്‍ തീരുമാനമായി.
ഐ.സി.ബാലകൃഷ്‌ണന്‍ എം.എല്‍.എ., ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.സ്‌.ദിലീപ്‌ കുമാര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌, ഡി.എഫ്‌.ഒ.രജ്‌ഞിത്‌ കുമാര്‍, അഡ്വ.ഫാ.തോമസ്‌ ജോസഫ്‌ തേരകം, കെ.ജെ.പോള്‍, ടി.ജെ.ചാക്കോച്ചന്‍, വനം ഉദ്ദ്യോഗസ്‌ഥര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ്‌ ചര്‍ച്ചകള്‍ നടന്നത്‌.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്‌റ്റ് ഉദ്ദ്യോഗസ്‌ഥര്‍ കണ്‍വീനറായും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പ്രദേശ വാസികളെയും ഉള്‍പ്പെടുത്തിയാണ്‌ ജനകീയ ജാഗ്രത സമിതി രൂപീകരിക്കുക. ഇത്തരം സമിതികള്‍ പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കും. ഈ പ്രദേശത്തെ വന്യമൃഗശല്യത്തിനെതിരെ റെയില്‍ ഫെന്‍സിംഗ്‌, മാങ്കുളം മാതൃക റോപ്പ്‌ ഫെന്‍സിംഗ്‌ എന്നിവ പരിഗണിക്കും. വാച്ചര്‍മാരുടെ സേവനം ഫലപ്രദമാക്കും. തദ്ദേശീയരെ അതതു സ്‌ഥലത്ത്‌ നിയമിക്കാന്‍ നടപടിയെടുക്കും.
കൃഷിനാശമുണ്ടായവര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്‌ക്കു നഷ്‌ടപരിഹാരം നല്‍കും. ഫോറസ്‌റ്റ് ഗെയ്‌റ്റ് ആവശ്യമായ സ്‌ഥലങ്ങളില്‍ സ്‌ഥാപിക്കുകയും ചുമതല വാച്ചര്‍മാരെ ഏല്‍പ്പിക്കുകയും ചെയ്യും. ഇപ്പോള്‍ നല്‍കിവരുന്ന നഷ്‌ടപരിഹാരതുക വര്‍ദ്ധിപ്പിക്കുന്നതിന്‌ നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW