Tuesday, August 20, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

സുരക്ഷാ സംവിധാനങ്ങളില്ല അപകടകെണിയൊരുക്കി സീതമ്മക്കുണ്ട്‌ വെള്ളച്ചാട്ടം

മേപ്പാടി: മുണ്ടക്കൈയിലെ വിനോദസഞ്ചാര കേന്ദ്രമായ സീതമ്മകുണ്ട്‌ വെള്ളച്ചാട്ടത്തില്‍ വീണ്ടും അപകട മരണം. ഇന്നലെ ബത്തേരി വാകേരി സ്വദേശി നിതിനാ (23)ണ്‌ മരിച്ചത്‌. നിഗൂഡതകള്‍ നിറഞ്ഞ സീതമ്മകുണ്ടില്‍ അപകടങ്ങള്‍ കൂടി വരികയാണ്‌.
കഴിഞ്ഞ വര്‍ഷം കൂട്ടുകാരോടൊപ്പം സീതമ്മകണ്ടിലെത്തിയ മേപ്പാടി സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. അപകടങ്ങള്‍ പതിയിരിക്കുന്ന ഇവിടെ യാതൊരു സുരക്ഷാ സംവിധാനവുമില്ല. വിനോദത്തിനായി ഇവിടെ എത്തുന്നവര്‍ കുളിക്കാനിറങ്ങുന്നത്‌ സ്വാഭാവികം.
ഇവരെ നിരീക്ഷിക്കുവാനോ സുരക്ഷ സംവിധാനമൊരുക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ജില്ലക്കകത്തും പുറത്തു നിന്നും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുമായി ധാരാളം വിനോദ സഞ്ചാരികള്‍ സീതമ്മകുണ്ടിലേക്ക്‌ വരുന്നുണ്ട്‌.
വയനാട്ടിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളചാട്ടം, ചെമ്പ്രമല തുടങ്ങിയവ അടച്ചിട്ടിരിക്കുന്നതിനാല്‍ തൊള്ളായിരംകണ്ടി തൂക്കുപാലവും സീതമ്മകുണ്ട്‌ തടാകവുമാണ്‌ വിനോദസഞ്ചാരികളെ ഇപ്പോള്‍ ആകര്‍ഷിക്കുന്നത്‌
സീതമ്മ കുണ്ടില്‍ സുരക്ഷയൊരുക്കി വിനോദ സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗം അധികൃതര്‍ കൈകൊള്ളണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW