Tuesday, August 20, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

വാഹനാപകടങ്ങളെ നിസാരവത്‌കരിക്കരുത്‌: ജില്ലാ പോലീസ്‌ മേധാവി

uploads/news/2019/07/323291/m1.jpg

മലപ്പുറം: മാതാപിതാക്കള്‍ക്ക്‌ മക്കളോടുള്ള സ്‌നേഹക്കൂടുതല്‍ ചൂഷണം ചെയ്‌ത് ലഭ്യമാക്കുന്ന ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാക്കുന്ന അപകട ദുരന്തങ്ങളെ നിസാരവല്‍ക്കരിച്ചു കാണരുതെന്ന്‌ ജില്ലാ പോലീസ്‌ മേധാവി യു. അബ്‌ദുല്‍ കരീം ഐ.പി.എസ്‌ അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ നമ്മുടെ സുരക്ഷയുടെ ഭാഗവും അനുസരിക്കാന്‍ നാം ബാധ്യസ്‌തരുമാണ്‌.
റോഡപകട ദുരിതമനുഭവിക്കുന്നവര്‍ പോലും വീണ്ടുവിചാരമില്ലാതെ കടുതല്‍ വിപത്തുകളില്‍ അകപ്പെടുമ്പോള്‍ പോലും നിവാരണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സംഭാവനകളെ കുറിച്ചു പോലും ഓര്‍ക്കുന്നില്ല. റോഡപക നിവാരണ പ്രവര്‍ത്തന രംഗത്തെ അംബാസിഡര്‍മാരായി വിദ്യാര്‍ഥി സമൂഹം മാറണമെന്നദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ സംഭവിച്ച ശേഷമുള്ള പരിചരണത്തേക്കാള്‍ അപകട രഹിതമായ നാളെക്കു വേണ്ടിയുള്ള റാഫിന്റെ വര്‍ഷങ്ങളായ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
റോഡ്‌ ആക്‌സിഡന്റ്‌ ആക്‌ ഷന്‍ ഫോറം കോളജ്‌ വിദ്യാര്‍ഥികള്‍ക്കായി വേങ്ങര മലബാര്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റോഡുസുരക്ഷ സമ്മേളനവും സെമിനാറും ഉദ്‌ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.
റാഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ കെഎം.അബ്‌ദു അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW