Tuesday, August 20, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

മരണം വിതയ്‌ക്കുന്ന മാലിന്യം: നഗരസഭയുടെ അനാസ്‌ഥയ്‌ക്കെതിരേ തൃശൂര്‍ നസീര്‍

മഞ്ചേരി: മാലിന്യ നിര്‍മ്മാര്‍ജ്‌ജനത്തില്‍ നഗരസഭ തികഞ്ഞ പരാജയമാണെന്നാരോപിച്ച്‌ ഗിന്നസ്‌ താരം തൃശൂര്‍ നസീറിന്റെ ഒറ്റയാള്‍ പോരാട്ടം. മഞ്ചേരിയുടെ തെരുവോരത്ത്‌ കിടന്ന്‌ പാട്ടുപാടിയാണ്‌ നസീറിന്റെ പ്രതിഷേധം. തെരുവോരത്ത്‌ പായ വിരിച്ച്‌ തന്റെ മൈക്കിലൂടെ നസീര്‍ പ്രതിഷേധ ഗാനാലാപനം ആരംഭിച്ചതോടെ ജനം തടിച്ചു കൂടി. ഇന്നലെ വൈകീട്ട്‌ മഞ്ചേരി കോര്‍ട്ട്‌ റോഡില്‍ നടന്ന പരിപാടി പ്രസ്‌ ക്ലബ്‌ സെക്രട്ടറി ബഷീര്‍ കല്ലായി ഉദ്‌ഘാടനം ചെയ്‌തു.
പകര്‍ച്ചപ്പനി പിടിപെടുന്ന നഗരമായിട്ടും ശുചീകരണത്തിന്‌ നഗരസഭാ ഭരണം ഒരു നടപടിയും സ്വീകരിക്കുന്നില്ല. നഗരത്തിലെ ഹോട്ടലുകള്‍, സ്വകാര്യ ലാബുകള്‍, വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലം വലിയട്ടിപറമ്പിലെ അയനിക്കുത്ത്‌ വയലിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌.
വ്യാപാര സ്‌ഥാപനങ്ങള്‍ മലിനജലം ഓടയിലേക്ക്‌ ഒഴുക്കിയതോടെയാണിത്‌. മഴ ആരംഭിച്ചതോടെ മലിനജലം പ്രദേശത്തെ വീടുകളിലേക്കും ഒഴുകിയെത്തി. ഇതേതുടര്‍ന്നുള്ള വൈറസ്‌ ബാധയേറ്റാണ്‌ വലിയട്ടിപറമ്പിലെ വീട്ടമ്മ കഴിഞ്ഞ വര്‍ഷം മരിച്ചത്‌. ടൗണ്‍ഹാള്‍ പരിസരത്ത്‌ മാലിന്യ കൂമ്പാരമായതും നഗരവാസികളെ ദുരിതത്തിലാക്കി.
സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ശുചീകരണം നാടൊന്നാകെ ഏറ്റെടുക്കുമ്പോഴും നഗരസഭാ ഭരണാധികാരികള്‍ ഇതില്‍നിന്ന്‌ വിട്ടുനില്‍ക്കുകയാണെന്ന്‌ നസീര്‍ ചൂണ്ടിക്കാട്ടി.
ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ മാലിന്യം നിറഞ്ഞ്‌ പട്ടണത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം ദുസഹമാണ്‌. ഏറ്റവും കൂടുതല്‍ പനിബാധിതരുള്ള നഗരമായി മഞ്ചേരി മാറി. മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമാക്കണമെന്ന്‌ സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആവശ്യത്തിന്‌ പണം നല്‍കിയിട്ടും ഏറ്റെടുത്ത്‌ നടത്താന്‍ നഗരസഭ തയാറായില്ല.
അഴുക്കു ചാലുകള്‍ വൃത്തിയാക്കാല്‍ പ്രവൃത്തി പോലും പൂര്‍ത്തിയാക്കാന്‍ നഗരസഭ തയ്ാറായയില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ശക്‌തമായ സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ തൃശൂര്‍ നസീര്‍ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW