Tuesday, August 20, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

പി.എസ്‌.സി. നിയമനം സുതാര്യമാക്കണം: ഇമാം

മലപ്പുറം : കേരള പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങളും പരീക്ഷകളും കുറ്റമറ്റതാകുന്നതിനും ആരോപണവിധേയമാകാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ന്യൂനപക്ഷ പിന്നോക്ക വിരുദ്ധമായ രീതിയില്‍ ദേശീയ വിദ്യാഭ്യാസ നയം മാറ്റം തിരുത്തണമെന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്നും റിട്ടയേര്‍ഡ്‌ അറബിക്‌ ടീച്ചേഴ്‌സ്‌ ഫെഡറേഷന്‍ (ഇമാം) സംസ്‌ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.
സംസ്‌ഥാന പ്രസിഡന്റ്‌ കക്കാട്‌ പി. അബ്‌ദുള്ള മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.കെ.എം അബ്‌ദുല്‍ മജീദ്‌ മദനി ഉദ്‌ഘാടനം ചെയ്‌തു. സൈനുദ്ദീന്‍ കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. അബ്‌ദുള്ള കരുവാരക്കുണ്ട്‌, എന്‍.എ. സലീം ഫാറൂഖി, വി.പി. മൂസാന്‍കുട്ടി ഫാറൂഖി, ടി. മുഹമ്മദലി, എം. ഹംസ പുല്ലങ്കോട്‌, കെ.എം. അലിയാര്‍, എന്‍.പി. അബ്‌ദുല്‍ സലാം, കെ.യു. അബ്‌ദുറഹീം, ഒ.പി.എ. ഗഫൂര്‍, കെ.എന്‍.എ. ഹമീദ്‌, എം. അബ്‌ദു, പി. അബ്‌ദുല്‍ ഹമീദ്‌, പി.കെ.എ. ജലീല്‍, തുടങ്ങിയവര്‍സംബന്ധിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW