Tuesday, August 20, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

കാലിക്കറ്റ്‌ സിന്‍ഡിക്കറ്റ്‌ യോഗം, സിലബസ്‌ പരിഷ്‌ക്കരണം: ക്രമക്കേട്‌ പരിശോധിക്കാന്‍ സിന്‍ഡിക്കറ്റ്‌ ഉപസമിതി

തേഞ്ഞിപ്പലം: ബിരുദ സിലബസ്‌ പരിഷ്‌ക്കരണത്തിലെ ക്രമക്കേടു പരിശോധിക്കാന്‍ സിന്‍ഡിക്കറ്റ്‌ ഉപസമിതിക്ക്‌ സര്‍വകലാശാല സിന്‍ഡിക്കറ്റ്‌ യോഗം രൂപം നല്‍കി.മലയാളം പഠനബോര്‍ഡിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പി.വി.സി ഡോ. പി. മോഹന്‍, ഡോ. കെ.കെ. ഹനീഫ, എം.എം. നാരായണന്‍, കെ.കെ. ഗീതാകുമാരി എന്നിവര്‍ അംഗങ്ങളാണ്‌. ഉത്തരക്കടലാസ്‌ സൂക്ഷിക്കാന്‍ അധുനിക രീതിയിലുള്ള ഡിജിറ്റല്‍ റാക്ക്‌ നടപ്പാക്കും.
വിരമിക്കുന്ന ജീവനക്കാരില്‍ നിന്ന്‌ ആദായ നികുതി ഇനത്തില്‍ ഈടാക്കിയിരുന്ന തുക ഇനി മുതല്‍ പിടിക്കേണ്ടതില്ല എന്ന നിയമോപദേശം അംഗീകരിച്ചു. രജിസ്‌ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ്‌ ഓഫീസര്‍ എന്നിവരെ നിയമിക്കുന്നതിന്‌ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സര്‍വകലാശാലാ പഠനവകുപ്പുകളിലേക്ക്‌ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനായി അയക്കും.
തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന്‌ ശേഖരിക്കുന്നതിനും മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക്‌ അയക്കുന്നതിനും തീരുമാനമായി. ഈ വര്‍ഷം പുതുതായി അനുവദിച്ച ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ യു.ജിക്ക്‌ പത്തും, പി.ജിക്ക്‌ അഞ്ചും സീറ്റുകള്‍ വര്‍ധിപ്പിക്കും.
കാമ്പസിലെ മഴവെള്ള സംഭരണത്തിനും, ബ്യൂട്ടി സ്‌പോട്ട്‌ ഏരിയയിലെ മണ്ണൊലിപ്പ്‌ തടയുന്നതിനും സി.ഡബ്ല്യൂ.ആര്‍.ഡി.എംനെ കണ്‍സള്‍ട്ടന്റാക്കി പഠനം നടത്തും.
കേരള പോലീസ്‌ അക്കാദമിയില്‍ എം.എസ്‌.സി ഫോറന്‍സിക്‌ സയന്‍സ്‌ തുടങ്ങും. ലൈഫ്‌ സയന്‍സ്‌ പഠനവകുപ്പിന്‌ കീഴിലാണ്‌ കോഴ്‌സ് നടത്തുക. പോലീസ്‌ സേ്‌റ്റഷനും, ഫയര്‍ സേ്‌റ്റഷനും നിര്‍മിക്കുന്നതിനുള്ള സ്‌ഥലം നിര്‍ണയിക്കുന്നത്‌ വിശദ പഠനത്തിന്‌ മാറ്റി. ബ്ലോക്ക്‌ ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച്‌ പേ റോള്‍, പരീക്ഷ, ഫിനാന്‍സ്‌ തുടങ്ങിയ കാര്യങ്ങള്‍ പരിഷ്‌കരിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.
സര്‍വകലാശാലാ ഇന്‍ഡോര്‍ ജിംനേഷ്യത്തിലെ ബോക്‌സിംഗ്‌ റിംഗ്‌ ഉപയോഗിക്കുന്നതിന്‌ നിശ്‌ചിത ഫീസ്‌ ഈടാക്കി പുറത്തുള്ളവര്‍ക്ക്‌ നല്‍കാന്‍ തീരുമാനിച്ചു. വെറ്റിനറി സര്‍വകലാശാലയുടെ സഹകരണത്തോടെ ഇന്റര്‍ നാഷണല്‍ ഏവിയന്‍ റിസര്‍ച്ച്‌ സെന്റര്‍ തുടങ്ങുന്നത്‌ കോഴ്‌സ്/റിസര്‍ച്ചിന്‌ വേണ്ടിയുള്ള സിണ്ടിക്കേറ്റ്‌ കമ്മറ്റി പരിശോധിക്കും.
സര്‍വകലാശാലാ കാമ്പസില്‍ സെന്റര്‍ ഫോര്‍ മലബാര്‍ സ്‌റ്റഡീസ്‌ തുടങ്ങുന്നതിന്‌ പ്ര?ഫസര്‍ നാരായണന്‍ കണ്‍വീനറും കെ.കെ.എന്‍. കുറുപ്പ്‌ അഡൈ്വസറുമായി കമ്മിറ്റി രൂപീകരിച്ചു. എം. വോക്‌ കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള കോഴ്‌സ് ആന്റ്‌ റിസര്‍ച്ച്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു.
യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഗവണ്‍മെന്റ്‌ ഉത്തരവ്‌ സര്‍വകലാശാലയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW