Tuesday, August 20, 2019 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

കുടിവെള്ള പദ്ധതി സമ്മര്‍ദ്ദം ശക്‌തമാക്കും

വേങ്ങര: കഴിഞ്ഞ ദിവസം തകര്‍ന്നു വീണ വലിയോറ പാണ്ടികശാല ചെറുകരമലയിലെ കുടിവെള്ള പദ്ധതി വിപുലീകരിക്കാന്‍ കഠിന ശ്രമം നടത്തിയിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ലെന്ന്‌ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവും, മുസ്ലിം ലീഗ്‌ നേതാവുമായ യൂസുഫലി വലിയോറ.
2000മാണ്ടില്‍ ഒരു ലക്ഷം രൂപ മുടക്കില്‍ 30 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നനത്തിന്‌ പരിഹാരത്തിനായി ആരംഭിച്ച പദ്ധതി ജല ലഭ്യത നല്ലതോതിലായതിനാല്‍ വിപുലപ്പെടുത്തുന്നതിന്‌ ശ്രമം നടന്നിരുന്നതായി യൂസുഫലി വലിയോറ മംഗളത്തോടു പറഞ്ഞു. ഇതിനിടയില്‍ പഞ്ചായത്തില്‍ ജലനിധി പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതിനാല്‍ ഈ പദ്ധതിക്ക്‌ മാത്രമല്ല ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കൊന്നും ഫണ്ടനുവദിക്കാന്‍ കഴിയാത്ത അവസ്‌ഥ വരികയും ഇതിനെ തുടര്‍ന്ന്‌ 65 ലക്ഷം രൂപ മുടക്കി പദ്ധതി വിപുലപ്പെടുത്താനായി 2018 മെയ്‌ 30ന്‌ സംസ്‌ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രിക്ക്‌ പ്ര?ജക്‌ട് എസ്‌റ്റിമേറ്റും പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനവും എം.എല്‍.എ., കെ.എന്‍.എ. കാദര്‍ മുഖേന നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാതരം സമ്മര്‍ദ്ദങ്ങളും ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോറിയിടിച്ചു തകര്‍ന്ന പമ്പൗസ്‌ നന്നാക്കാന്‍ ബന്ധപ്പെട്ടവരോട്‌ പറഞ്ഞിട്ടുണ്ടെന്നും ഇതിനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും പറഞ്ഞു.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW