Tuesday, August 20, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

പുനലൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ ചെളിക്കുണ്ടായി

uploads/news/2019/07/323276/k2.jpg

പുനലൂര്‍: കനത്ത മഴയെ തുടര്‍ന്ന്‌ പുനലൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ ചെളിക്കുണ്ടായി. ഇതോടെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടിലായി. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നടത്തുന്ന അറ്റകുറ്റപണികള്‍ അനന്തമായി നീളുന്നതാണ്‌ ഡിപ്പോയുടെ ദുരവസ്‌ഥയ്‌ക്കു കാരണം.
സ്‌ഥലം എം.എല്‍.എ. കൂടിയായ മന്ത്രി കെ. രാജുവിന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നു നല്‍കിയ ഒന്നര കോടി രൂപ വിനിയോഗിച്ചാണ്‌ അറ്റകുറ്റപണികള്‍ നടത്തുന്നത്‌. ഒരു വര്‍ഷമായി നടന്നുവരുന്ന തറയോട്‌ പാകലിലെ അപാകതയാണ്‌ ഡിപ്പോ ചെളിക്കുണ്ടാകുവാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും കയറുന്നതു മൂലം അപകടങ്ങളും തുടര്‍ക്കഥയാണ്‌. ഇവിടെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥരുണ്ടെങ്കിലും ഡ്യൂട്ടി വേണ്ട വിധം നോക്കാറില്ല.
ഇതു മൂലം ഡിപ്പോക്കുളളില്‍ ബസ്‌ പുറകോട്ടെടുത്തപ്പോള്‍ കോട്ടവട്ടം സ്വദേശിയായ വീട്ടമ്മ മരിച്ചിരുന്നു. രണ്ടാഴ്‌ച മുന്‍പ്‌ പിറവന്തൂര്‍ സ്വദേശി വിമുക്‌തഭടന്‍ കലേശന്‍ ബസിടിച്ചതിനെ തുടര്‍ന്നു തലനാരിഴയ്‌ക്കാണു രക്ഷപ്പെട്ടത്‌. അപകടങ്ങള്‍ പതിവായിട്ടും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കില്ലെന്നാക്ഷേപമുണ്ട്‌.
ഡിപ്പോ ചെളിക്കുണ്ടായതോടെ വര്‍ക്‌ഷോപ്പ്‌ ജീവനക്കാര്‍ക്കും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌ അനുഭവപ്പെടുന്നത്‌. ഷെഡ്‌ പുനര്‍നിര്‍മിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഡിപ്പോയിലെ ചെളി നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്നും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായി.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW